ബസ് തടഞ്ഞ് ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു
Kerala
oi-Vijesh Krishna
By Ajith Babu
പാലക്കാട്: കഞ്ചിക്കോട്ട് സ്വകാര്യ ബസ് തടഞ്ഞുനിര്‍ത്തി അക്രമി സംഘം ഒരാളെ വെട്ടിക്കൊന്നു. അക്രമത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കഞ്ചിക്കോട് സ്വദേശിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ രതീഷാണ് കൊല്ലപ്പെട്ടത്. അക്രമികള്‍ ആരെന്ന കാര്യം വ്യക്തമായിട്ടില്ല. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്.
ഒരാഴ്ച മുമ്പ് ഇവിടെ സിപിഎം-ബിജെപി സംഘര്‍ഷം നിലനിന്നിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാാല്‍ കൊലപാതകം ഇതിന്റെ ഭാഗമാണോയെന്ന കാര്യം അറിവായിട്ടില്ല.
സ്ഥലത്തുണ്ടായിരുന്ന പൊലീസ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.