സഹപാഠികളെ ബന്ദികളാക്കിയ കുട്ടി സ്വയം വെടിവച്ചു
ചിക്കാഗോ: അമേരിക്കയില്‍ ക്ലാസ് മുറിയില്‍ അതിക്രമിച്ച് കയറി 23 വിദ്യാര്‍ഥികളെയും അധ്യാപികയെയും അഞ്ചരമണിക്കൂറോളം ബന്ദികളാക്കിയ പതിനഞ്ചുകാരന്‍ മരിച്ചു.
പൊലീസെത്തിയപ്പോള്‍ സ്വന്തം നെഞ്ചിലേയ്ക്ക് വെടിവെച്ച വിദ്യാര്‍ഥിയെ ഗുരുതരനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുയായിരുന്നു.
പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. വിസ്‌കോണ്‍ സിനിലെ ചെറുപട്ടണമായ മാരിനെറ്റിലെ ഹൈസ്‌കൂളിലായിരുന്നു സംഭവം.
പൊലീസെത്തിയപ്പോഴാണ് വിദ്യാര്‍ഥി സ്വയം വെടിവച്ചത്. ഇതിനിടെ ബന്ദികളാക്കപ്പെട്ടവരെ പൊലീസ് മോചിപ്പിച്ചിരുന്നു. സംഭവത്തെത്തുടര്‍ന്ന് സ്‌കൂള്‍ താല്‍കാലികമായി അടച്ചിരിക്കുകയാണ്.












Click it and Unblock the Notifications