വിക്കിലീക്സ് അമേരിക്കന്‍ ബാങ്കിനെ ലക്ഷ്യമിടുന്നു

ഫോര്‍ബ്‌സ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വിക്കിലീക്‌സ് ഉടമ ജൂലിയന്‍ അസാഞ്ചെ ഒരു അമേരിക്കന്‍ ബാങ്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ താമസിയാതെ പുറത്തുവിടുമെന്ന് വ്യക്തമാക്കിയത്. എന്നാല്‍ ഏതു തരത്തിലുളള വിവരങ്ങളാണ് പുറത്തുവിടുകയെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. അടുത്ത വര്‍ഷം ആദ്യം വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് അസാഞ്ച പറഞ്ഞിരിയ്ക്കുന്നത്.
ലോകത്തെ കെടുതിയിലാഴ്ത്തിയ സാമ്പത്തിക മാന്ദ്യത്തിന്റെ തുടക്കം അമേരിക്കന്‍ ബാങ്കുകളില്‍ നിന്നായിരുന്നു. ഈ സാഹചര്യത്തില്‍ വിക്കിലീക്‌സിന്റെ വെളിപ്പെടുത്തലിന് ഏറെ പ്രാധാന്യമുണ്‌ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്.












Click it and Unblock the Notifications