കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാലാം ദിവസവും വിപണി ഉയരത്തിലേയ്ക്ക്

Google Oneindia Malayalam News

മുംബൈ: തുടര്‍ച്ചയായ നാലാം ദിവസവും ഓഹരി വിപണി ഉയര്‍ന്നു. സെന്‍സെക്സിന് 20,000 കടക്കാനായില്ലെങ്കിലും നിഫ്ടിയ്ക്ക് 6000 കടക്കാനായെന്ന ആശ്വാസത്തിലാണ് വിപണി. കഴി‍ഞ്ഞ എട്ട് വിപണി ദിവസങ്ങളായി നിഫ്ടി 6000 ന് താഴെയാണ് ട്രേഡ് ചെയ്തത്.

സെന്‍സെക്സ് 19,992.70 (142.70)
നിഫ്ടി 6,011.70 (50.80)

ഡിസംബര്‍ രണ്ട് വ്യാഴാഴ്ച സെന്‍സെക്സ് 20,000 ന് മുകളില്‍ പോയെങ്കിലും അതേ രീതിയില്‍ ക്ലോസ് ചെയ്യാനായില്ല. അന്താരാഷ്ട്ര വിപണി ശക്തമായതാണ് ഇന്ത്യന്‍ വിപണിയും ഉയരാന്‍ കാരണമായത്. ഇന്ത്യയിലെ സാമ്പത്തിക നിലയും ഈ കയറ്റത്തിനെ സഹായിച്ചു. പൊതുമേഘലാ ബാങ്കുകളെ ശക്തമാക്കാനായി 6000 കോടി രൂപ മൂലധന നിക്ഷേപം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ബാങ്കിംഗ് ഓഹരികളെ ആകര്‍ഷകമാക്കി.

ലോക വിപണികളൊക്കെ തന്നെ കയറ്റത്തിലായിരുന്നു. അമേരിക്കന്‍ വിപണി രണ്ട് ശതമാനത്തോളമാണ് കഴിഞ്ഞ ദിവസം കയറിയത്. വിപണി താഴോട്ട് പോകാനാനുള്ള കാര്യമായ കാരണങ്ങളൊന്നും കാണുന്നില്ലെന്നാണ് വിദഗ്ദ അഭിപ്രായം.

English summary
Shares climbed 0.7 percent on Thursday, extending gains to a fourth day, on hopes robust economic growth would boost corporate earnings. Firm global markets also helped the upbeat sentiment. The 30-share BSE index closed up 142.7 points, at 19,992.7, with 17 components gaining ground. The broader 50-share NSE index gained 0.9 percent to 6,011.7.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X