കരസേന മാപ്പുപറഞ്ഞു
ദില്ലി: കശ്മീരില്‍ പട്ടാളവും സര്‍ക്കാരും തമ്മിലുണ്ടായ തര്‍ക്കം പരിഹരിയ്ക്കാന്‍ കരസേന ശ്രമങ്ങള്‍ തുടങ്ങി.
മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെക്കുറിച്ചു ജൂനിയര്‍ ഓഫിസര്‍ നടത്തിയ മോശം പരാമര്‍ശത്തില്‍ കരസേന മാപ്പു പറഞ്ഞു. വടക്കന്‍ കരസേന കമാന്‍ഡര്‍ ലഫ്. ജനറല്‍ ബി.എസ്. ജയ്‌സ്വാള്‍ ഒമറിനെ ഫോണിലൂടെ വിളിച്ചാണു ക്ഷമാപണം നടത്തിയത്.
ഒമര്‍ സ്വീകരിച്ച തീരുമാനങ്ങള്‍ തെറ്റാണെന്നു കരസേന പിആര്‍ഒ കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇതു കരസേനയുടെ നിലപാടല്ലെന്ന് ജയ്‌സ്വാള്‍ വ്യക്തമാക്കി. പ്രത്യേക സൈനികാധികാരത്തെക്കുറിച്ചും കശ്മീരിലെ സൈനിക സാന്നിധ്യത്തെക്കുറിച്ചും ഒമര്‍ സ്വീകരിച്ച നിലപാടിലാണു വാര്‍ത്താക്കുറിപ്പിലൂടെ പ്രതിഷേധം അറിയിച്ചത്. കശ്മീരില്‍ സൈന്യത്തിന് നല്‍കിയിട്ടുള്ള പ്രത്യേകാധികരം നീക്കണമെന്ന് ഒമര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications