ഇന്ത്യന്‍ തേനിന് യൂറോപ്പില്‍ വിലക്ക്
ദില്ലി: ഇന്ത്യയില്‍നിന്നും ഇറക്കുമതി ചെയ്തിരുന്ന തേനിന് യൂറോപ്യന്‍ യൂണിയന്‍ വിലക്കേര്‍പ്പെടുത്തിയതായി കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു.
കൂടിയ തോതില്‍ ലോഹങ്ങളും മറ്റു മാലിന്യങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയതെന്ന് വാണിജ്യ-വ്യവസായ സഹമന്ത്രി ജ്യോതിരാദിത്യ രാജ്യസഭയെ അറിയിച്ചു.
വിലക്കിനെ തുടര്‍ന്ന് കയറ്റുമതി പരിശോധനാ കൗണ്‍സില്‍ ഒരു കര്‍മ്മ പദ്ധതി തയ്യാറാക്കി. കൗണ്‍സില്‍ യൂറോപ്പിയന്‍ കമ്മീഷനുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. തേന്‍ സാമ്പിളുകളുടെ പരിശോധന കര്‍ശനമാക്കാനും ഈ രംഗത്ത് പ്രവര്‍ത്തിയ്ക്കുന്ന കര്‍ഷകരെ ബോധവത്ക്കരിയ്ക്കാനും സര്‍ക്കാര്‍ പദ്ധതികളാവിഷ്‌ക്കരിച്ചതായിമന്ത്രി അറിയിച്ചു.












Click it and Unblock the Notifications