മുഷറഫിന് ഇന്ത്യ വിസ നിഷേധിച്ചു

'യംഗ്‌സ് പ്രസിഡന്റ് ഓര്‍ഗനൈസേഷ'ന്റെ സെമിനാറില്‍ പങ്കെടുക്കാന്‍ അദ്ദേഹം ഇന്ത്യയിലേക്ക്് വരാനിരിക്കെയാണ് വിസ നിഷേധിച്ചിരിക്കുന്നത്.
പാകിസ്താനില്‍ ഒരു തിരിച്ചുവരവിന് ശ്രമം നടത്തുന്ന മുഷറഫ് ഈ സന്ദര്‍ശനം രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുമോ എന്ന് ഇന്ത്യ സംശയിക്കുന്നതായി സൂചനയുണ്ട്. മാത്രമല്ല, ഈയിടെ ഇന്ത്യക്കെതിരായി മുഷറഫ് ചില പ്രസ്താവനകളും നടത്തിയിരുന്നു.
ഈ പ്രസ്താവനകളെക്കുറിച്ച് ആഭ്യന്തരമന്ത്രാലയം അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഡല്‍ഹി മാത്രമല്ല, മറ്റു മൂന്നു മെട്രോകളും സന്ദര്‍ശിക്കാന്‍ മുഷറഫിന് പരിപാടിയുണ്ടായിരുന്നതായാണ് സൂചന.
പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയിലെ അസ്വസ്ഥതകള്‍ക്കു കാരണം ഇന്ത്യയാണെന്നാണ് മുഷറഫ് ഈയിടെ പ്രസ്താവിച്ചത്. ഇതിന് തെളിവുണ്ടെന്നും മുഷറഫ് പറഞ്ഞിരുന്നു.
കാര്‍ഗില്‍ യുദ്ധത്തിന്റെ സൂത്രധാരനായാണ് ഇന്ത്യ മുഷറഫിനെ കാണുന്നത്. മുന്‍ പ്രധാനമന്ത്രി എ.ബി.വാജ്‌പേയിയുമായി ആഗ്രയില്‍ നടത്തിയ ചര്‍ച്ചയ്ക്കുശേഷം, 2005ല്‍ ക്രിക്കറ്റ് കളികാണാനും 2009ല്‍ മാധ്യമപരിപാടിയില്‍ പങ്കെടുക്കാനും മുഷറഫ് ഇന്ത്യയില്‍ എത്തിയിരുന്നു.
ഒമ്പതുവര്‍ഷം പാകിസ്താനില്‍ അധികാരം കൈയാളിയ മുഷറഫ് തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് 2008ലാണ് അധികാരമൊഴിഞ്ഞത്. അതിനുശേഷം അദ്ദേഹം ലണ്ടനിലാണ് താമസം. 2010 ഒക്ടോബറില്‍ 'ഓള്‍ പാകിസ്താന്‍ മുസ്ലിം ലീഗ്' എന്നൊരുപാര്‍ട്ടി അദ്ദേഹം രൂപീകരിച്ചു. പാകിസ്താനിലേക്കു മടങ്ങാന്‍ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചിരുന്നു.












Click it and Unblock the Notifications