കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണാനിധിയ്ക്ക് ആറ് കോടിയും വീടും മാത്രം

  • By Lakshmi
Google Oneindia Malayalam News

Karunanidhi
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധി തന്റെ സ്വത്ത് വിവരം വെളിപ്പെടുത്തി. കരുണാനിധി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനാണെന്ന പ്രതിപക്ഷ നേതാവ് ജയലളിതയുടെ ആരോപണത്തിന് മറുപടിയെന്നോണമാണ് മുഖ്യന്റെ സ്വത്ത് വെളിപ്പെടുത്തല്‍.

ആറ് കോടി രൂപയും ചെന്നൈയില്‍ ഒരു വീടും മാത്രമാണ് തന്റെ സമ്പാദ്യമെന്നാണ് കലൈഞ്ജര്‍ പറയുന്നത്. 2ജി അഴിമതിക്കേസ് വെളിയില്‍ വന്നയവസരത്തിലാണ് കരുണാനിധിയും അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന് എഐഎഡിഎംകെ നേതാവ് ജയലളിത ആരോപിച്ചത്.

ഇതിനു മറുപടിയായി, 1940 ല്‍ ഒരു തിരക്കഥാകൃത്തായി തമിഴ് സിനിമയില്‍ എത്തിയതു മുതലുള്ള സമ്പാദ്യത്തെ കുറിച്ചുള്ള വെളിപ്പെടുത്തലാണ് കരുണാനിധി നടത്തിയത്.

1967 ആദ്യം മന്ത്രിയാവുന്നതിനു വളരെ മുമ്പ് ചെന്നൈയിലെ ഗോപാലപുരത്തുള്ള വീട് 45,000 രൂപ കൊടുത്ത് വാങ്ങിയതാണെന്ന് കരുണാനിധി പാര്‍ട്ടി അണികള്‍ക്ക് നല്‍കിയ പത്ത് താളുകളുള്ള കത്തില്‍ പറയുന്നു.

സിനിമയില്‍ നിന്നു ലഭിച്ച സമ്പാദ്യമാണ് അതിനായി ഉപയോഗിച്ചത്. ഇന്നത്തെ വില അനുസരിച്ച് അതിന് നാല് കോടി രൂപ വിലമതിക്കും-കത്തില്‍ പറയുന്നു

ഗോപാലപുരത്തെ വീട് പാവങ്ങള്‍ക്ക് വേണ്ടിയുള്ള ഒരു ആശുപത്രിയാക്കി മാറ്റണമെന്ന് താന്‍ വില്‍പത്രത്തില്‍ പറഞ്ഞിട്ടുണ്ട്. ഇതല്ലാതെ തനിക്ക് സ്ഥാവര സ്വത്തുക്കള്‍ മറ്റൊന്നുമില്ല എന്നും കരുണാനിധിയുടെ കത്തില്‍ വ്യക്തമാക്കുന്നു.

തനിക്ക് പണമായി 5.65 കോടി രൂപ സ്ഥിരനിക്ഷേപവും 35.90 രൂപ സേവിംഗ്‌സ് നിക്ഷേപവും ഉണ്ടെന്നും കരുണാനിധി വെളിപ്പെടുത്തുന്നു.

English summary
Tamil Nadu chief minister M Karunanidhi on Wednesday disclosed his entire assets — Rs 6 crore and a house in the heart of Chennai. Rejecting AIADMK chief Jayalalithaa’s description of him being the richest man in Asia.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X