ദില്ലി മാനഭംഗം: വിവരം നല്‍കിയാല്‍ 1ലക്ഷം
ദില്ലി: ദില്ലിയില്‍ ഒരാഴ്ചമുമ്പ് ബിപിഒ ജീവനക്കാരിയെ മാനഭംഗപ്പെടുത്തിയവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരുലക്ഷം രൂപ സമ്മാനം പ്രഖ്‌യാപിച്ചു.
ദില്ലിപൊലീസ് ബുധനാഴ്ചയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നാലു പേര്‍ ചേര്‍ന്നാണ് മിസോറമില്‍ നിന്നുള്ള യുവതിയെ മാനഭംഗപ്പെടുത്തിയത്. സംഭവം ദില്ലി രാഷ്ട്രീയത്തില്‍പ്പോലും ചലനങ്ങള്‍ ഉണ്ടാക്കുകയാണ്.
ഇതിനിടെ പൊലീസ് കുറ്റക്കാരെന്ന് കരുതുന്ന മൂന്നുപേരുടെ രേഖാചിത്രങ്ങള്‍ തയ്യാറാക്കിയിരുന്നു. ഇതിനൊപ്പം തന്നെ സംശയം തോന്നിയ ചിലയാളുകളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും അവരെ ചോദ്യം ചെയ്തുവരുകയാണെന്നും പൊലീസ് അറിയിച്ചു.
നവംബര്‍ 23നാണ് യുവതിയെ നാലുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചത്. വീടിന് നൂറുമീറ്റര്‍ മാത്രം അകലെവച്ചാണ് തട്ടിക്കൊണ്ടുപോയത്. പ്രതികളെ പിടികൂടാനും കേസ് അന്വേഷിക്കാനുമായി 15 പ്രത്യേക സംഘങ്ങള്‍ക്ക് പൊലീസ് രൂപം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications