തനിക്കൊപ്പമുള്ള സെക്‌സ് മോക്ഷമാര്‍ഗം: നിത്യാനന്ദ

തന്നില്‍ ആകൃഷ്ടരായെത്തുന്ന ഭക്തകളുടെ വിശ്വാസം ചൂഷണം ചെയ്താണ് നിത്യാനന്ദ പലപ്പോഴും അവരെ ലൈംഗികമായി ഉപയോഗിച്ചതെന്ന് കുറ്റപത്രത്തില്‍ വിശദീകരിയ്ക്കുന്നു. താന്‍ ദക്ഷിണാമൂര്‍ത്തിയുടെ (ശിവന്‍) അവതാരമാണെന്നും തന്റെ ഭക്തകള്‍ പാര്‍വതിയാണെന്നും പറഞ്ഞു വിശ്വസിപ്പിച്ചാണ് നിത്യാനന്ദ ഇവരെ ലൈംഗികബന്ധങ്ങള്‍ക്ക് പ്രേരിപ്പിച്ചത്. താനുമായി ബന്ധപ്പെടുന്നത് പുണ്യമാണെന്ന് വിശ്വസിപ്പിച്ചായിരുന്നു അതിരുവിട്ട ബന്ധങ്ങള്‍ക്ക് വിമുഖത പ്രകടിപ്പിയ്ക്കുന്ന ഭക്തകളെ നിത്യാനന്ദ വശീകരിച്ചിരുന്നത്.
നിത്യാനന്ദ പതിവായി ഒരു ഭക്തയെ കര്‍ണാടകയിലെ ബിദാദി ആശ്രമത്തിലേക്ക് കൊണ്ടുവന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. വിവാഹിതയായിരുന്നതിനാല്‍ തുടക്കത്തില്‍ വഴിവിട്ട ബന്ധത്തിന് മടി കാണിച്ച ഭക്തയെ താന്‍ ദൈവത്തിന്റെ അവതാരമാണെന്നും താനുമായി സഹകരിയ്ക്കുന്നത് മോക്ഷം നേടാന്‍ സഹായിക്കുമെന്നും വിശ്വസിപ്പിച്ചാണ് എതിര്‍പ്പില്ലാതാക്കിയതെന്ന് കുറ്റപത്രത്തില്‍ വിശദീകരിയ്ക്കുന്നു.
2006ല്‍ ലാസ് വേഗാസ് സന്ദര്‍ശനത്തിനിടെ നിത്യാനന്ദ ജീവിതം ആഘോഷിയ്ക്കുകായിരുന്നുവെന്നും കുറ്റപത്രത്തിലുണ്ട്. കാവിവേഷം ഉപേക്ഷിച്ച് ജീന്‍സ് ധരിച്ചെത്തിയ സ്വാമി നഗ്നനൃത്തമാടുന്ന ക്ലബുകള്‍ സന്ദര്‍ശിച്ചിരുന്നതായി സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. താന്‍ സ്വാമിയാണെന്ന തിരിച്ചറിയാതിരിയ്ക്കാനായിരുന്നു നിത്യാനന്ദ കാവി ഉപേക്ഷിച്ചത്. ക്ലബുകള്‍ സന്ദര്‍ശിച്ചതിന് ശേഷം റൂമില്‍ തിരിച്ചെത്തുമ്പോള്‍ തനിയ്‌ക്കൊപ്പമുള്ള സ്ത്രീ അനുയായികളോട് അത്തരം നൃത്തങ്ങള്‍ നടത്താനും നിത്യാനന്ദ ആവശ്യപ്പെട്ടിരുന്നുവത്രേ. നൃത്തത്തിന് ശേഷം ലൈംഗിക ബന്ധത്തിലേര്‍പ്പെടാനും ന്ിത്യാന്ദ ഇവരെ പ്രേരിപ്പിച്ചിരുന്നതായി സിഐഡി വിശദീകരിയ്ക്കുന്നു.
രാമനഗര്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് സിഐഡി കുറ്റപത്രം സമര്‍പ്പിച്ചിരിയ്ക്കുന്നത്. ഇതിന്‍മേലുള്ള വിചാരണനടപടികള്‍ താമസിയാതെ ആരംഭിയ്ക്കും.












Click it and Unblock the Notifications