ആന്ധ്രയില്‍ 2 മന്ത്രിമാര്‍ രാജിവെച്ചു
ഹൈദരാബാദ്: ആന്ധ്രാ മുഖ്യമന്ത്രിയായി കിരണ്‍ കുമാര്‍ റെഡ്ഢി ചുമതലയേറ്റതിന് തൊട്ടുപിന്നാലെ രണ്ട് മന്ത്രിമാര്‍ രാജി സമര്‍പ്പിച്ചു. വാട്ടി വാസന്ദ കുമാര്‍, കൊമാട്ടി റെഡി വെങ്കട് റെഡ്ഡി എന്നിവരാണു മുഖ്യമന്ത്രി എന്‍ കിരണ്‍ കുമാര്‍ റെഡ്ഡിക്കു രാജി സമര്‍പ്പിച്ചത്.
വകുപ്പുകള്‍ നല്‍കിയതിലെ അതൃപ്തിയാണ രാജിയ്ക്ക് പിന്നില്‍. വരുമാനമുള്ള വകുപ്പുകളെല്ലാം റെഡ്ഡി സമുദായത്തില്‍പ്പെട്ടവര്‍ക്ക് നല്‍കിയപ്പോള്‍ പിന്നാക്ക സമുദായത്തില്‍പ്പെട്ട മന്ത്രിമാര്‍ക്കു ആകര്‍ഷകമില്ലാത്ത വകുപ്പുകള്‍ നല്‍കിയതെന്നാണ് പരാതി. .ധനകാര്യം, കാര്‍ഷികം, ജലസേചനം, ആരോഗ്യം, മുനിസിപ്പല്‍, പഞ്ചായത്ത് എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നതു റെഡ്ഡി വിഭാഗക്കാരാണ്.
റെഡ്ഡി വിഭാഗക്കാര്‍ക്കു 14 ക്യാബിനറ്റ് മന്ത്രിമാരെ ലഭിച്ചപ്പോള്‍ പിന്നാക്ക സമുദായക്കാര്‍ക്ക് ലഭിച്ചത് വെറും പത്തെണ്ണമാണെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിയ്ക്കുന്നു. മന്ത്രിസഭയിലെ ബോറ്റ്‌സ സത്യനാരായണ, ധര്‍മന പ്രസാദ റാവു, പൊന്നല ലഷ്‌മൈ, ധനം നാഗേന്ദര്‍ എന്നിവരും രാജിക്ക് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications