ഗൗരിയമ്മ വന്നാല്‍ സിപിഎം സ്വീകരിയ്ക്കും

ഗൗരിയമ്മയെ സിപിഎമ്മിലെടുക്കുന്നതിനായി പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയുടെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങള്‍ ഏതാണ്ട്് അവസാനഘട്ടത്തിലെത്തിയതായി സൂചന.
ഗൗരിയമ്മയെ സിപിഎമ്മിലേയ്ക്ക് തിരികെ കൊണ്ടുവരാനായി പിഎസ് സി അംഗമായ അവരുടെ വളര്‍ത്തുമകള്‍ക്ക് പിഎസ് സി അധ്യക്ഷസ്ഥാനം നല്‍കാമെന്ന് വാഗ്ദാനമാണത്രേ സിപിഎം നല്‍കിയിരിക്കുന്നത്.
രാമചന്ദ്രന്‍പിള്ളയ്ക്കുപുറമേ എംഎ ബേബി, ജി സുധാകരന്‍, പികെ ചന്ദ്രനാനന്ദന്‍ തുടങ്ങിയവരെല്ലാം ഗൗരിയമ്മ സിപിഎമ്മില്‍ എത്തണമെന്ന് അഭിപ്രായമുള്ളവരാണ്. രാമചന്ദ്രന്‍ പിള്ളയ്‌ക്കൊപ്പം ഇക്കാര്യത്തില്‍ ഇവരെല്ലാം കൂട്ടായി പരിശ്രമിക്കുന്നുമുണ്ട്.
മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനോളം അനുഭവപരിചയവും പാരമ്പര്യവുമുള്ള നേതാവ് ആലപ്പുഴയില്‍നിന്നു തന്നെ വരുന്നതിനു സിപിഎം ഔദ്യോഗികപക്ഷത്തിനുള്ള താല്‍പര്യമാണ് ഇവര്‍ നടപ്പാക്കുന്നത്.
എന്നാല്‍ ഗൗരിയമ്മയ്‌ക്കൊപ്പം ജെഎസ്എസില്‍ ഒപ്പമുള്ള നേതാക്കളെ പാര്‍ട്ടിയിലേക്കു കൊണ്ടുവരുന്നതിനെ സിപിഎം അനുകൂലിക്കുന്നില്ല. മടങ്ങിവരവു സംബന്ധിച്ച് പലതവണ ആശയവിനിമയം നടത്തിയിരുന്നെങ്കിലും ഗൗരിയമ്മ ഉറപ്പുപറയാന്‍ ഇതേവരെ തയാറായിട്ടില്ല.
ഗൗരിയമ്മ തിരിച്ചെത്തുമ്പോള്‍ ആലപ്പുഴ ജില്ലയില്‍ പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടുന്ന സാഹചര്യം ഉണ്ടാവുമെന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍.
ഗൗരിയമ്മ പാര്‍ട്ടിയിലേക്കു മടങ്ങിയാല്‍ സ്വാഗതം ചെയ്യണമെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടായിരിക്കുന്ന അനൗദ്യോഗികധാരണയെന്നും സൂചനയുണ്ട്.
സ്വാഗതം ചെയ്യാന്‍ സിപിഎം ഒരുങ്ങുമ്പോള്‍ ഗൗരിയമ്മ വിട്ടുപോകുന്നെങ്കില്‍ എതിര്‍ക്കേണ്ടതില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. എന്നാല്‍ ഗൗരിയമ്മയ്‌ക്കൊപ്പമുള്ള ചിലരെ സ്വാഗതം ചെയ്യാനും കോണ്‍ഗ്രസ് പദ്ധതിയിടുന്നുണ്ട്. ഇവര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റും നല്‍കിയേയ്ക്കും.












Click it and Unblock the Notifications