ചന്ദ്രപ്പന് അല്‍പം ധാരണക്കുറവുണ്ട്: പിണറായി

സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും, സിപിഐ സംസ്ഥാന സെക്രട്ടറി സികെ ചന്ദ്രപ്പനും പ്രസ്താവനകളും മറുപടി പ്രസ്താവനകളുമായി ബുധനാഴ്ച മുന്നണിയിലെ അഭിപ്രായവ്യത്യാസങ്ങള്‍ ശക്തമാണെന്ന സത്യം വെളിപ്പെടുത്തി.
സിപിഎമ്മിനെതിരെ തിരിഞ്ഞിരിക്കുന്ന സി.കെ. ചന്ദ്രപ്പന്റെ കോണ്‍ഗ്രസ് അനുകൂല അഭിപ്രായ പ്രകടനങ്ങള്‍ പിണറായി വിജയന്‍ പാടേ തള്ളിക്കളഞ്ഞു.
കുറച്ചുനാള്‍ ചന്ദ്രപ്പന്‍ കേരളത്തിനു പകരം ദില്ലിയിലായിപ്പോയതിനാല്‍ ചില പ്രശ്‌നങ്ങളെക്കുറിച്ചു ചന്ദ്രപ്പന് ധാരണക്കുറവുണ്ട്. കോണ്‍ഗ്രസിനോടുള്ള സിപിഐ സമീപനത്തില്‍ നിന്നു വ്യത്യാസം തോന്നുന്ന മട്ടിലാണു സി.കെ. ചന്ദ്രപ്പന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വന്‍കിട ബൂര്‍ഷ്വാസിയുടെ താല്‍പര്യം സംരക്ഷിക്കുന്ന കോണ്‍ഗ്രസുമായി ചേര്‍ന്നു വിപ്‌ളവം നടത്തണമെന്ന് അദ്ദേഹത്തെപ്പോലെ നല്ല അവഗാഹമുള്ള ഒരാള്‍ പറയുമെന്നു തോന്നുന്നില്ല.
അത് എന്തു വിപ്‌ളവമാണ്? അത്തരം കാര്യങ്ങളെപ്പറ്റി നല്ല ബോധ്യമുള്ളവരാണു കമ്യൂണിസ്റ്റുകള്‍. ഒന്നാം യുപിഎ സര്‍ക്കാരില്‍ ചേരാഞ്ഞതു പിശകായിപ്പോയി എന്നു ചന്ദ്രപ്പന്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. വര്‍ഗീയ ശക്തികളെ അകറ്റിനിര്‍ത്താനാണു സര്‍ക്കാരിനെ പിന്തുണച്ചത്. അല്ലാതെ അവിടെ കയറിയിരുന്നു ഭരിക്കാനല്ല- പിണറായി ചൂണ്ടിക്കാട്ടി.
ചന്ദ്രപ്പന്‍ വന്നതുകൊണ്ട് സിപിഎംസിപിഐ ബന്ധത്തില്‍ ഒരു മാറ്റവും വരാന്‍ പോകുന്നില്ല. അദ്ദേഹം പാര്‍ട്ടി കാര്യത്തില്‍ വലിയ കണിശക്കാരനാണ്- പിണറായി പറഞ്ഞു.












Click it and Unblock the Notifications