വിമാനങ്ങള്‍ നെടുമ്പാശേരിയില്‍ ഇറങ്ങിയില്ല
കൊച്ചി: മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ ആറ് മണിമുതല്‍ ഒമ്പത് മണിവരെ ഒരു വിമാനവും നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയില്ല.
രണ്ട് ആഭ്യന്തര സര്‍വീസുകളും നാല് അന്താരാഷ്ട്ര സര്‍വീസുകളുമാണ് വഴിതിരിച്ചിവിട്ടത്. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനവും മോശം കാലാവസ്ഥയെ തുടര്‍ന്ന് ചെന്നൈയിലേക്ക് തിരിച്ചുവിട്ടു.
ഈ വിമാനത്തില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, വിദ്യാഭ്യാസ മന്ത്രി എം.എ ബേബി തുടങ്ങിയവരുമുണ്ട്.












Click it and Unblock the Notifications