പുതുശ്ശേരിയില്‍ സംഘര്‍ഷം തുടരുന്നു
പാലക്കാട്: പുതുശ്ശേരിയില്‍ ഹര്‍ത്താലിനിടെ വീണ്ടും സംഘര്‍ഷം. മറ്റൊരു സിപിഎം പ്രവര്‍ത്തകന് കൂടി വെട്ടേറ്റു. വ്യാഴാഴ്ച രാവിലെ രണ്ട് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു. പിന്നാലെയുണ്ടായ സംഘര്‍ഷത്തിലാണ് മൂന്നാമത്തെയാള്‍ക്ക് വെട്ടേറ്റത്.
ഇവരില്‍ രണ്ടുപേരുടെ നിലഗുരുതരമാണെന്നാണ്‌സൂചന. ഒരാളുടെ കൈയ്‌ക്കേറ്റ വെട്ട് ഗുരുതരമാണ്. കൈ തുന്നിമച്ചര്‍ക്കുന്നതിനായി ഇയാളെ വൈകാതെ കോയമ്പത്തൂര്‍ക്ക് കൊണ്ടുപോകും.
ഹര്‍ത്താലിനിടെയും പുതുശ്ശേരിയില്‍ വ്യാപക അക്രമമാണ് അരങ്ങേറുന്നത്. രണ്ടു വീടുകളും ഒട്ടേറെ കടകളും അക്രമികള്‍ തകര്‍ത്തു. ഫയര്‍ഫോഴ്‌സ് വാഹനവും തകര്‍ത്തിട്ടുണ്ട്.
ബുധനാഴ്ച കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്റെ സംസ്‌കാര ചടങ്ങിനിടെയും സംഘര്‍ഷമുണ്ടായി. വിലാപയാത്ര നിര്‍ത്തിവച്ച് സംഘപരിവാര്‍ റോഡില്‍ ധര്‍ണ നടത്തി. എസ്.പി അടക്കമുള്ള പോലീസ് ഓഫീസര്‍മാരുടെ വാഹനം തടഞ്ഞുവച്ചിരിക്കുകയാണ്.
01:57 PM
ഹര്‍ത്താലിനിടയില്‍ അക്രമം, രണ്ട് പേര്‍ക്ക് വെട്ടേറ്റു
പാലക്കാട്: ഹര്‍ത്താലിനിടയില്‍ പാലക്കാട് വീണ്ടും അക്രമം. ഡിസംബര്‍ രണ്ട് വ്യാഴാഴ്ച അക്രമത്തില്‍ രണ്ട് സി പി എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.
കനത്ത പൊലീസ് സംഘം ഉണ്ടായിട്ടും പലസ്ഥലത്തും അക്രമം നടക്കുന്നുണ്ട്. പുതുശ്ശേരിയ്ക്കടുത്ത് ഇരട്ടയാലിലെ ഒരു വായനശാലയില്‍ അതിക്രമിച്ച് കടന്ന അക്രമികളാണ് രണ്ട് സി പി എം പ്രവര്‍ത്തകരെ വെട്ടി പരിക്കേല്പിച്ചത്.പരിക്കേറ്റവരുടെ അറിവായിട്ടില്ല. പരിക്ക് ഗുരുതരമാണെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. ഇവരെ പാലക്കാട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ കോയമ്പത്തൂരിലേയ്ക്ക് കൊണ്ടുപോയി.
ഇരട്ടയാലിലും പരിസര പ്രദേശത്തും വന്‍ പൊലീസ് സംഘം കാവലുണ്ട്.
പാലക്കാട്, മലമ്പുഴ നിയോജക മണ്ഡലങ്ങലിലും ചിറ്റൂര്‍ താലൂക്കിലും ബിജെപി, ഹിന്ദു ഐക്യവേദി എന്നീ സംഘടനകള്‍ വ്യാഴാഴ്ച ഹര്‍ത്താല്‍ നടത്തുകയാണ്. ഇതിനിടയിലാണ് അക്രമം ഉണ്ടായിരിയ്ക്കുന്നത്.
ബുധനാഴ്ച ബസ്സില്‍ വച്ച് വെട്ടി കൊല്ലപ്പെട്ട ആര്‍ എസ് എസ് കാരനായ രതീഷിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഉച്ചയ്ക്ക് 11 മണിയ്ക്ക് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. തുടര്‍ന്ന് നടക്കുന്ന ശവസംസ്കാര ചടങ്ങിനും കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിയ്ക്കുകയാണ്.












Click it and Unblock the Notifications