ദുബയ് വിമാനം വൈകി; യാത്രക്കാര്‍ പ്രതിഷേധിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ദുബയിലേക്ക് പുറപ്പെടേണ്ട എമിറേറ്റ്‌സ് വിമാനം അനിശ്ചിതമായി വൈകുന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ പുറപ്പെടേണ്ട എമിറേറ്റ്‌സ് വിമാനം ഇതുവരെയും പുറപ്പെട്ടിട്ടില്ല. വിമാനം വൈകുമെന്ന് അധികൃതര്‍ അറിയിച്ചില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു.
യാത്രക്കാര്‍ക്കു വേണ്ട സൗകര്യം ഒരുക്കുന്നതില്‍ അധികൃതര്‍ വീഴ്ചവരുത്തിയതായും പരാതിയുണ്ട്. തിരുവനന്തപുരം നഗരത്തില്‍ ആവശ്യത്തിനു മുറികളില്ലാത്തതിനാല്‍ യാത്രക്കാര്‍ക്കു വേണ്ട സൗകര്യം ഒരുക്കാന്‍ കഴിയുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
രാവിലെ 11.30നും, വൈകിട്ട് എട്ടു മണിക്കുമുള്ള വിമാനത്തില്‍ ഇവരെ ദുബയില്‍ എത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ബുധനാഴ്ച ദുബായില്‍ നിന്നു പുറപ്പെട്ട വിമാനം മോശം കാലാവസ്ഥ കാരണം കൊളംബോയില്‍ ഇറങ്ങിയ ശേഷം ഏറെ വൈകിയാണു തിരുവനന്തപുരത്ത് എത്തിയത്. അതേ പൈലറ്റ് തന്നെയാണു തിരിച്ചു വിമാനം പറത്തേണ്ടിയിരുന്നത്. എന്നാല്‍ പൈലറ്റിന്റെ പ്രവര്‍ത്തന സമയം കഴിഞ്ഞിരിക്കുകയാണ്. അതിനാലാണു വിമാനം വൈകുന്നതെന്ന് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications