തങ്കച്ചന്‍-ഗൗരിയമ്മ കൂടിക്കാഴ്ച: കഴിഞ്ഞു
ആലപ്പുഴ: ജെഎസ്എസ് നേതാവ് കെ.ആര്‍ ഗൗരിയമ്മയുമായി യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ കൂടിക്കാഴ്ച നടത്തി.
ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം തങ്കച്ചന്‍ പറഞ്ഞു. ഗൗരിയമ്മ മുന്നണിയുടെ ഭാഗമാണെന്നും തങ്കച്ചന്‍ പറഞ്ഞു.
ജെഎസ്എസ് ഇപ്പോഴും യുഡിഎഫിന്റെ ഭാഗമാണെന്ന് ഗൗരിയമ്മ പറഞ്ഞു. ഇപ്പോള്‍ മറ്റൊന്നും പറയാനാവില്ലെന്നും കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നും അവര്‍ പറഞ്ഞു.
ഗൗരിയമ്മയുടെ ആലപ്പുഴയിലെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. മുന്നണിയില്‍ അവഗണന നേരിടുന്നുവെന്ന് ആരോപിച്ച് ഗൗരിയമ്മയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ജെഎസ്എസ് പ്രവര്‍ത്തകര്‍ യുഡിഎഫ് മുന്നണി വിടാന്‍ ഒരുങ്ങൂന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു ചര്‍ച്ച.
ഗൗരിയമ്മ ഉടന്‍ തന്നെ സിപിഎമ്മില്‍ തിരിച്ചെത്തുമെന്നും ഇതിനായുള്ള ചര്‍ച്ചകളും നടപടികളും പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. ഗൗരിയമ്മ യുഡിഎഫ് വിടാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെങ്കില്‍ അവരെ പിടിച്ചുനിര്‍ത്തേണ്ടെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.












Click it and Unblock the Notifications