ദുബയ് വിമാനത്തില്‍ 14കാരിയെ പീഡിപ്പിച്ചെന്ന്
ദുബയ്: മദ്യപിച്ചെത്തിയ ഇന്ത്യക്കാരന്‍ വിമാനത്തിനുള്ളില്‍ മൊറോക്കന്‍ പെകുട്ടിയെ പീഡിപ്പിച്ചെന്ന് കേസ്. ദുബയിലേക്കുള്ള എമിറേറ്റ്‌സ് വിമാനത്തില്‍വച്ച് 14കാരിയായ പെണ്‍കുട്ടിയ്ക്കാണ് ദുരനുഭവമുണ്ടായത്.
ജനലിനു സമീപത്തുള്ള സീറ്റില്‍ ഒറ്റയ്ക്കിരുന്ന് ഉറങ്ങിയ പെകുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്ന് കുറ്റപത്രത്തില്‍ ആരോപിക്കുന്നു. സഹോദരിയ്‌ക്കൊപ്പം ഒഴിവുകാലം ചെലവഴിയ്ക്കാന്‍ പോകുകയായിരുന്നു പെണ്‍കുട്ടി.
ഒഴിഞ്ഞുകിടന്ന സമീപത്തെ സീറ്റിലിരുന്ന ഇന്ത്യക്കാരന്‍ ആദ്യം സംസാരിക്കാന്‍ ശ്രമിച്ചു. ഭാഷ മനസ്സിലാവത്തതിനെ തുടര്‍ന്ന് ഇയര്‍ഫോണില്‍ പാട്ട് കേള്‍ക്കാന്‍ തുനിഞ്ഞു. തുടര്‍ന്ന് കൈയില്‍ പിടിച്ചപ്പോള്‍ ദേഷ്യപ്പെട്ടു. പിന്നീട് ജനല്‍പാളി തുറക്കാനെന്ന വ്യാജേന കൈനീട്ടിയ അയാള്‍ ശരീരത്തില്‍ സ്പര്‍ശിച്ചു. പെകുട്ടിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പെകുട്ടി ബഹളം വച്ചതിനെത്തുടര്‍ന്നെത്തിയ വിമാനജീവനക്കാര്‍ ഇയാളെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
എന്നാല്‍ ആരോപണങ്ങള്‍ ലോഹപണിക്കാരനായ മുപ്പത്താറുകാരന്‍ നിഷേധിച്ചു. ദുബയ് കോടതിയില്‍ ആദ്യമെത്തി മൊഴിനല്‍കിയത് താനാണെന്നും പെകുട്ടിയോട് അപമര്യാദയായി പെരുമാറിയില്ലെന്നുമാണ് ഇയാളുടെ നിലപാട്. അതേസമയം താന്‍ മദ്യപിച്ചിരുന്നെന്ന് ഇയാള്‍ സമ്മതിച്ചു. കേസ് ജനുവരി 9ന് കോടതി വീണ്ടും പരിഗണിയ്ക്കും.












Click it and Unblock the Notifications