കാമുകിയെ വെല്ലുവിളിച്ച് കൂട്ടുകാരിയെ പീഡിപ്പിച്ചു
റോട്ടോറ: പൂര്‍വ്വകാമുകിയെയും കൂട്ടുകാരിയെയും പീഡിപ്പിച്ച കേസില്‍ ഇരുപത്തിയൊന്‍പതുകാരനായ യുവാവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
ന്യൂസിലാന്റ് സ്വദേശിയായ കനേ ഗ്രഹാം ഡേവ്‌സണ്‍ ആണ് തന്റെ പൂര്‍വ്വകാമുകിയെ മാനഭംഗപ്പെടുത്തിയശേഷം അവരെ അസൂയാലുവാക്കാനായി കൂട്ടുകാരിയെക്കൂടി പീഡിപ്പിച്ചത്. ഇയാള്‍ക്കുള്ള ശിക്ഷ 2011 ഫെബ്രുവരിയില്‍ വിധിക്കുമെന്ന് റോട്ടോറ്വ ഹൈക്കോടതി വ്യക്തമാക്കി.
ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തല്‍, തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. കോടതിയില്‍ തെളിവ് നല്‍കിയാല്‍ കൊന്നുകളയുമെന്ന് ഇയാള്‍ പരാതിക്കാരിയായ ഒരു പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.
അസൂയയും പ്രതികാരവും അടക്കാന്‍ കഴിയാതെ പ്രതി ചെയ്ത കുറ്റങ്ങള്‍ മാപ്പര്‍ഹിക്കുന്നതല്ലെന്ന് കോടതി പറഞ്ഞു. പീഡനത്തിനിരയായ ഗ്രഹാമിന്റെ പൂര്‍വ്വകാമുകിയ്ക്ക് 16 വയസ്സ് മാത്രമാണ് പ്രായം.
പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചാണ് ഇയാള്‍ പീഡനം നടത്തിയത്. പിന്നീട് വീട് വിട്ടുപോരുമ്പോള്‍ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിക്കുകയും മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുകയും ചെയ്തിരുന്നുവത്രേ.
ഈ സംഭവം കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ പൂര്‍വ്വാകമുകിയെ കൂട്ടുകാരിയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി കടല്‍ത്തീരത്ത് കൊണ്ടുവന്നാണ് മാനഭംഗപ്പെടുത്തിയത്. ഈ കുട്ടിയും പ്രായപൂര്‍ത്തിയായിട്ടില്ല.












Click it and Unblock the Notifications