കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാസ അന്യഗ്രഹ ജീവികളെ കണ്ടെത്തി?

  • By Ajith Babu
Google Oneindia Malayalam News

NASA creates buzz with 'extraterrestrial' announcement
വാഷിങ്ടണ്‍: എന്തായിരിയ്ക്കും നാസ ശാസ്ത്രജ്ഞര്‍ക്ക് ലോകത്തോട് പറയാനുള്ളത്. ശാസ്ത്ര കുതുകികളുടെ കാത്തിരിപ്പ് തീരാന്‍ ഇനിയും മണിക്കൂറുകള്‍ ബാക്കി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് അമേരിക്കന്‍ ബഹിരാകാശ ഗവേഷണസ്ഥാപനമായ നാസയിലെ ശാസ്ത്രജ്ഞര്‍ വിളിച്ചുചേര്‍ത്തിരിയ്ക്കുന്ന വാര്‍ത്താസമ്മേളനം അന്യഗ്രഹ ജീവികളെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താനാണെന്നാണ് അഭ്യൂഹങ്ങള്‍.

'പ്രപഞ്ചത്തിലെ ജീവന്റെ ഉദ്ഭവം, പരിണാമം, നിലനില്‍പ് ഭാവി എന്നിവ പഠിക്കുന്ന ശാസ്ത്രമായ അസ്‌ട്രോബയോളജിയുമായി ബന്ധപ്പെട്ട സുപ്രധാനമായ വിവരമാണ് വ്യാഴാഴ്ചത്തെ വാര്‍ത്താസമ്മേളനത്തില്‍ നാസ നടത്തുക അത് മാത്രമാണ് ഇത് സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്ത. ആ നിമിഷം മുതല്‍ക്കാണ് നാസ വാര്‍ത്താ സമ്മേളനത്തെപ്പറ്റി അഭ്യൂഹങ്ങള്‍ പരക്കാന്‍ ആരംഭിച്ചത്.

ശനിയുടെ ഒരു ഉപഗ്രഹത്തില്‍ നാസ ജീവന്‍ കണ്ടെത്തിയെന്നും അതേക്കുറിച്ച് വെളിപ്പെടുത്താനാണ് സമ്മേളനമെന്നും ചിലര്‍ പറയുന്നു. എന്നാല്‍ അത്രവലിയ വെളിപ്പെടുത്തലൊന്നും ഉണ്ടാവില്ലെന്ന് കരുതുന്നവരും ഏറെയാണ്. ഒരുപക്ഷേ ഭൂമിയ്ക്ക് പുറത്ത് ജീവന്റെ സാന്നിധ്യം ഉണ്ടാകാനിടയുള്ള ഒരിടത്തെപ്പറ്റിയായിരിക്കും നാസ വിശദീകരിയ്ക്കുകയെന്ന് ഇക്കൂട്ടര്‍ പറയുന്നു. ശനിയിലെ ജീവന്റെ സാധ്യതകളെക്കുറിച്ച് ഒട്ടേറെ ഗവേഷണങ്ങള്‍ നടത്തിയ പമേല കോണ്‍റാഡ് ആണ് വാര്‍ത്താസമ്മേളനം നയിക്കുന്നത്.

എന്തായാലും നാസയുടെ ഉള്ളിലിരുപ്പ് എന്തെന്നറിയണമെങ്കില്‍ ഇന്ത്യക്കാര്‍ പാതിരാവരെ ഉറക്കമിളിയ്ക്കണം. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് വാഷിങ്ടണിലെ നാസ ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം നടക്കുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X