കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിശൈത്യം യൂറോപ്പ് തണുത്തുവിറയ്ക്കുന്നു

  • By Ajith Babu
Google Oneindia Malayalam News

Europe Railway
ലണ്ടന്‍: അതിശൈത്യത്തിലും രൂക്ഷമായ മഞ്ഞുവീഴ്ചയിലും യൂറോപ്പ് തണുത്തു വിറയ്ക്കുന്നു. ശൈത്യം കടുത്തതിനെ തുടര്‍ന്ന് വടക്കന്‍ യൂറോപ്പിലെ വിമാനത്താവളങ്ങള്‍ അടച്ചു. ബ്രിട്ടന്‍, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലണ്ട് എന്നീ രാജ്യങ്ങളിലെ വിമാനത്താവളങ്ങളാണ് അടച്ചത്. ജര്‍മനിയിലും സ്‌പെയിനിലും ശൈത്യം വിമാനസര്‍വീസിനെ ബാധിച്ചു.

മൈനസ് 20 ഡിഗ്രി വരെയാണു ശരാശരി തണുപ്പ്. ടൈബര്‍ നദിയിലെ ജലനിരപ്പ് അപകടനിലയ്ക്കു മുകളിലാണ്. മോസ്‌കോയില്‍ ഊഷ്മാവ് മൈനസ് 20 ഡിഗ്രിയാണ്. ഇംഗ്ലണ്ടിലെ മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടു. ഫ്രാന്‍സിലെ പ്രധാനപാതകളിലെ ഗതാഗതം തടസപ്പെട്ടു. അല്‍ബീനിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.

ഫ്രാങ്ക്ഫര്‍ട്ട്, മ്യൂണിക്, വിയന്ന, പരാഗ്വെ എന്നിവടങ്ങളിലും വിമാനസര്‍വീസുകള്‍ പലതും റദ്ദാക്കി. അതിശൈത്യത്തെ തുടര്‍ന്ന് യൂറോപ്പില്‍ ഇന്ധനത്തിന്റെ ആവശ്യകത വര്‍ധിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X