അന്ത്യശാസനം പരിഹാരമാവില്ലെന്ന് ടീകോം

സ്മാര്‍ട് സിറ്റി പദ്ധതിയുടെ സിഇഒ ഫരീദ് അബ്ദുറഹ്മാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്ത വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
പദ്ധതിയെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി ചിന്തിക്കുന്നുണ്ടെങ്കില്‍ തീരുമാനമെടുക്കാന്‍ കാര്യപ്രാപ്തിയുള്ളവരെയും ശേഷിയുള്ളവരെയും ദുബയിലേക്കയയ്ക്കാന്‍ ഫരീദ് അബ്ദുറഹ്മാന്‍ കത്തില്‍ ആവശ്യപ്പെടുന്നു.
ധാരണപത്രത്തില്‍ പറയുന്ന കാര്യങ്ങള്‍ സുതാര്യമായിരിക്കേ എന്തിനാണ് കൂടുതല്‍ ചര്‍ച്ച നടത്തുന്നത്. 12 ശതമാനം ഭൂമിയിലുള്ള സ്വതന്ത്രവകാശം എന്ന തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്നു വ്യക്തമാക്കുന്നതിനു പുറമേ തുടര്‍ ചര്‍ച്ചകള്‍ക്ക് ഇനി കേരളത്തിലേക്ക് ഇല്ലെന്ന സൂചന കൂടിയാണ് കത്തിലൂടെ ടീകോം നല്‍കുന്നത്.
ചര്‍ച്ചയ്ക്കായി മുഖ്യമന്ത്രിയെയും അദ്ദേഹം ദുബയിലേക്ക് സ്വാഗതം ചെയ്തു. ഒരു മേശയ്ക്ക് ഇരുവശവുമിരുന്ന് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒരുക്കമാണെന്നും വാര്‍ത്താക്കുറിപ്പില്‍ ഫരീദ് അബ്ദുറഹ്മാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
പദ്ധതിയുടെ കാര്യത്തില്‍ ടീകോമിന് വീണ്ടും നോട്ടീസ് അയയ്ക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ടീകോമിന്റെ വിശദീകരണം.












Click it and Unblock the Notifications