ധോണിയ്ക്ക് യുബി ഗ്രൂപ്പ് വിലയിട്ടു; 26കോടി!

26 കോടി രൂപയ്ക്കാണ്(പ്രതിവര്‍ഷം 8കോടിയലധികംരൂപ) യുബി ഗ്രൂപ്പ് ധോനിയുമായി മൂന്ന് വര്‍ഷത്തെ പരസ്യക്കരാര്‍ ഒപ്പുവച്ചിരിക്കുന്നത്.
2011 ജനവരിയോടെ മാത്രമേ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവൂ എന്നാണ് അറിയുന്നത്.
ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ലോകകപ്പിനോട് അനുബന്ധിച്ചാവും ധോണി യുബി ഗ്രൂപ്പിന്റെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുക. 2007ലെ ട്വന്റി 20 ലോകകപ്പ് നേടിയതോടെയാണ് ധോനിയുടെ പരസ്യമൂല്യം വന്‍ തോതില്‍ ഉയര്‍ന്നത്.
പരസ്യപ്രതിഫലത്തിന്റെ കാര്യത്തില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാനൊപ്പമെത്തിയിരിക്കുകയാണ് ധോണി. പരസ്യരംഗത്ത് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ പണം വാരുന്നത് ബോളിവുഡ് താരം അമീര്‍ ഖാനാണ്. ആമീര്‍ ടെലികോം കമ്പനിയായ എത്തിസലാത്തുമായി 30 കോടി രൂപയുടെ പരസ്യക്കരാര്‍ ഒപ്പുവച്ചിരുന്നു.
ഋതി സ്‌പോര്‍ട്‌സ് മാനേജ്‌മെന്റാണ് ധോനിയുടെ പരസ്യക്കരാറുകള്‍ കൈകാര്യം ചെയ്യുന്നത്. 210 കോടി രൂപയുടെ കരാറാണ് കമ്പനി ധോനിയുമായി ഒപ്പുവച്ചിട്ടുള്ളത്.
അഞ്ച് വര്‍ഷത്തേക്ക് റീബോക്കുമായുണ്ടാക്കിയ 30 കോടി രൂപയുടെ പരസ്യക്കരാറാണ് ധോനിയ്ക്ക് ഇതുവരെ ലഭിച്ചതില്‍ ഏറ്റവും വലുത്. അതില്‍ പ്രതിവര്‍ഷം ആറ് കോടി രൂപ മാത്രമാണ് ലഭിക്കുന്നത്. 22 ഓളം ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ ഈ റാഞ്ചിക്കാരന്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.












Click it and Unblock the Notifications