ജ്യോതി ലാബ്സ് രണ്ട് കമ്പനികളെ ഏറ്റെടുക്കും
300 കോടി രൂപ വരെ മുടക്കി രണ്ട് പ്രാദേശിക കമ്പനികളെ വാങ്ങാനാണ് ഇപ്പോള്‍ ജ്യോതി ലബോറട്ടറീസ് ഉദ്ദേശിയ്ക്കുന്നത്. വസ്ത്ര സംരക്ഷണ ഉല്പന്നങ്ങള്‍ ഉണ്ടാക്കുന്ന കമ്പനികളെ വാങ്ങാനാണ് ജ്യോതി ലബോറട്ടറീസ് ഉദ്ദേശിയ്ക്കുന്നത്.
കൊല്‍ക്കത്തയില്‍ പ്രവര്‍ത്തിയ്ക്കുന്ന സഫേദ്കെം ഇന്‍ഡസ്ട്രീസുമായി ഏറ്റെടുക്കല്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം പി രാമചന്ദ്രന്‍ പറഞ്ഞു. ഒരു ഏറ്റെടുക്കല്‍ പ്രഖ്യാപനം ഉടനെ തന്നെ ഉണ്ടാവും. രണ്ടാമത്തേത് ജനുവരിയിലുണ്ടാവാനാണ് സാധ്യത.
വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ ജ്യോതി ലാബ്സില്‍ മൂലധന നിക്ഷേപം ഈയിടെ നടത്തിയിരുന്നു. ഈ പണമായിരിയ്ക്കും ഏറ്റെടുക്കലിന് ഉപയോഗിയ്ക്കുക.
ഇപ്പോള്‍ പ്രധാനമായും ഉല്പന്നങ്ങള്‍ തെക്കേ ഇന്ത്യയില്‍ മാത്രം വില്‍ക്കുന്ന കമ്പനിയാണ് ജ്യോതി ലബോറട്ടറീസ്. ഒരു ദേശീയ കമ്പനിയായി മാറുക എന്ന ഉദ്ദേശത്തോടെയാണ് പുതിയ ഏറ്റെടുക്കലുകള്‍ നടത്തുന്നത്. ഇന്ത്യയിലെമ്പാടുമായി വൈകാതെ എട്ട് ലക്ഷം കടകളില്‍ ജ്യോതി ലാബിന്റെ ഉല്പന്നങ്ങള്‍ ലഭ്യമാക്കും. ഈ വര്‍ഷം അവസാനത്തോടെ ഇത് 15 ലക്ഷം കടകളാക്കുകയാണ് ഉദ്ദേശം.












Click it and Unblock the Notifications