ആഭ്യന്തര വിമാന യാത്രാ നിരക്ക് കൂട്ടണമെന്ന്
ദില്ലി: വിമാനകമ്പനികള്‍ യാത്രാ നിരക്കുകള്‍ കൂട്ടാന്‍ നിര്‍ദ്ദേശം വച്ചു. വന്‍ തോതിലുള്ള വര്‍ദ്ധനയാണ് ഇവര്‍ നിര്‍ദ്ദേശിയ്ക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ നിരക്ക് കൂട്ടാന്‍ അനുവദിയ്ക്കില്ലെന്ന് വ്യോമയാന വകുപ്പ് മന്ത്രി പ്രഭുല്‍ പട്ടേല്‍ വ്യക്തമാക്കിയിട്ടുണ്ട്.
സാധാരണ യാത്രാ തിരക്ക് കൂടുന്ന വേളയിലാണ് കമ്പനികള്‍ നിരക്ക് കൂട്ടുന്നത്. എന്നാല്‍ തിരക്ക് ഇല്ലാത്ത വേളയിലും നിരക്ക് കൂട്ടണമെന്നാണ് കമ്പനികള്‍ ഇപ്പോള്‍ നിര്‍ദ്ദേശിയ്ക്കുന്നത്. യാതൊരു മാനദണ്ഡവുമില്ലാതെയാണ് ഈ നിരക്ക് വര്‍ദ്ധന.
നിര്‍ദ്ദേശിയ്ക്കപ്പെട്ട നിരക്കുകള്‍ ഇങ്ങനെയാണ്.
750 കിലോമീറ്ററില്‍ കുറഞ്ഞ യാത്രയ്ക്ക് 10,500 രൂപ. (ഉദാ. ദില്ലി-ചണ്ഡിഗഡ്, ചെന്നൈ-കോയമ്പത്തൂര്‍)
750 മുതല്‍ 1000 കി.മീ വരെ - 14,550 മുതല്‍ 19,500 രൂപ വരെ.
1000 മുതല്‍ 1400 കി.മീ വരെ - 17,000 മുതല്‍ 25,000 രൂപ വരെ.
1400 കി.മീ. യില്‍ കൂടുതല്‍ - 22,000 മുതല്‍ 40,000 രൂപ വരെ. (ഉദാ. ദില്ലി-ബാംഗ്ലൂര്‍, ദില്ലി-കൊല്‍കത്ത)
ഈ നിരക്കുകള്‍ക്ക് സിവിള്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അനുമതി നല്കാന് സാദ്ധ്യതയില്ല. കമ്പനികളുടെ നിരക്ക് വര്ദ്ധനാ നിര്‍ദ്ദേശം ഡിസംബര്‍ രണ്ടിനാണ് സിവിള്‍ ഏവിയേഷന്‍ ഡയറക്ടര്‍ക്ക് ലഭിച്ചത്.
യാത്രക്കാരെ കൂടി കരുതിക്കൊണ്ടായിരിയ്ക്കണം നിരക്കുകള്‍ നശ്ചയിയ്ക്കേണ്ടതെന്നാണ് ഡയറക്ടര്‍ ജനറലുടെ നിലപാട്. വിവിധ ദൂരങ്ങളിലേയ്ക്കുള്ള നിരക്ക് പട്ടിക സമര്‍പ്പിയ്ക്കാനായി ഡയറക്ടര്‍ ജനറലാണ് നേരത്തേ ആവശ്യപ്പെട്ടത്. ആ അവസരം ഉപയോഗിച്ചാണ് കമ്പനികള്‍ വന്‍ നിരക്കുകള്‍ നിര്‍ദ്ദേശിച്ചത്.
എന്തായാലും യാത്രക്കാരെ ചൂഷണം ചെയ്യാന്‍ അനുവദിയ്ക്കില്ലെന്നാണ് സിവിള്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിലപാട്. മന്ത്രിയും ഇതേ നിലപാട് തന്നെയാണ് എടുത്തിരിയ്ക്കുന്നത്. ടിക്കറ്റ് നേരത്തേ എടുക്കുകയാണെങ്കില്‍ നിരക്ക് വളരെ കുറച്ച് നല്‍കണം. യാത്രയുടെ തലേ ദിവസവും അതേ ദിവസവും കൂടിയ നിരക്ക് വാങ്ങാം. ഇതാണ് മന്ത്രിയുടെ കാഴ്ചപ്പാട്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications