കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഭ്യന്തര വിമാന യാത്രാ നിരക്ക് കൂട്ടണമെന്ന്

Google Oneindia Malayalam News

ദില്ലി: വിമാനകമ്പനികള്‍ യാത്രാ നിരക്കുകള്‍ കൂട്ടാന്‍ നിര്‍ദ്ദേശം വച്ചു. വന്‍ തോതിലുള്ള വര്‍ദ്ധനയാണ് ഇവര്‍ നിര്‍ദ്ദേശിയ്ക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ നിരക്ക് കൂട്ടാന്‍ അനുവദിയ്ക്കില്ലെന്ന് വ്യോമയാന വകുപ്പ് മന്ത്രി പ്രഭുല്‍ പട്ടേല്‍ വ്യക്തമാക്കിയിട്ടുണ്ട്.

സാധാരണ യാത്രാ തിരക്ക് കൂടുന്ന വേളയിലാണ് കമ്പനികള്‍ നിരക്ക് കൂട്ടുന്നത്. എന്നാല്‍ തിരക്ക് ഇല്ലാത്ത വേളയിലും നിരക്ക് കൂട്ടണമെന്നാണ് കമ്പനികള്‍ ഇപ്പോള്‍ നിര്‍ദ്ദേശിയ്ക്കുന്നത്. യാതൊരു മാനദണ്ഡവുമില്ലാതെയാണ് ഈ നിര‍ക്ക് വര്‍ദ്ധന.

നിര്‍ദ്ദേശിയ്ക്കപ്പെട്ട നിരക്കുകള്‍ ഇങ്ങനെയാണ്.

750 കിലോമീറ്ററില്‍ കുറഞ്ഞ യാത്രയ്ക്ക് 10,500 രൂപ. (ഉദാ. ദില്ലി-ചണ്ഡിഗഡ്, ചെന്നൈ-കോയമ്പത്തൂര്‍)
750 മുതല്‍ 1000 കി.മീ വരെ - 14,550 മുതല്‍ 19,500 രൂപ വരെ.
1000 മുതല്‍ 1400 കി.മീ വരെ - 17,000 മുതല്‍ 25,000 രൂപ വരെ.
1400 കി.മീ. യില്‍ കൂടുതല്‍ - 22,000 മുതല്‍ 40,000 രൂപ വരെ. (ഉദാ. ദില്ലി-ബാംഗ്ലൂര്‍, ദില്ലി-കൊല്‍കത്ത)

ഈ നിരക്കുകള്‍ക്ക് സിവിള്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അനുമതി നല്‍കാന്‍ സാദ്ധ്യതയില്ല. കമ്പനികളുടെ നിരക്ക് വര്‍ദ്ധനാ നിര്‍ദ്ദേശം ഡിസംബര്‍ രണ്ടിനാണ് സിവിള്‍ ഏവിയേഷന്‍ ഡയറക്ടര്‍ക്ക് ലഭിച്ചത്.

യാത്രക്കാരെ കൂടി കരുതിക്കൊണ്ടായിരിയ്ക്കണം നിരക്കുകള്‍ നശ്ചയിയ്ക്കേണ്ടതെന്നാണ് ഡയറക്ടര്‍ ജനറലുടെ നിലപാട്. വിവിധ ദൂരങ്ങളിലേയ്ക്കുള്ള നിരക്ക് പട്ടിക സമര്‍പ്പിയ്ക്കാനായി ഡയറക്ടര്‍ ജനറലാണ് നേരത്തേ ആവശ്യപ്പെട്ടത്. ആ അവസരം ഉപയോഗിച്ചാണ് കമ്പനികള്‍ വന്‍ നിരക്കുകള്‍ നിര്‍ദ്ദേശിച്ചത്.

എന്തായാലും യാത്രക്കാരെ ചൂഷണം ചെയ്യാന്‍ അനുവദിയ്ക്കില്ലെന്നാണ് സിവിള്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിലപാട്. മന്ത്രിയും ഇതേ നിലപാട് തന്നെയാണ് എടുത്തിരിയ്ക്കുന്നത്. ടിക്കറ്റ് നേരത്തേ എടുക്കുകയാണെങ്കില്‍ നിരക്ക് വളരെ കുറച്ച് നല്‍കണം. യാത്രയുടെ തലേ ദിവസവും അതേ ദിവസവും കൂടിയ നിരക്ക് വാങ്ങാം. ഇതാണ് മന്ത്രിയുടെ കാഴ്ചപ്പാട്.

English summary
Domestic airlines have proposed a massive hike in air fares ignoring government"s calls not to resort to exorbitant fares after they were hauled up for abrupt rise in ticket costs even during non-peak season. The airlines however may not have their way with the new fare structure they have proposed since the Directorate General of Civil Aviation (DGCA) is unlikely to give its nod. The civil aviation regulataor received the proposals yesterday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X