ചാഞ്ഞും ചരിഞ്ഞും ഓഹരി വിപണി
മുംബൈ: നാല് ദിവസത്തെ തുടര്‍ച്ചയായ കയറ്റം ഡിസംബര്‍ മൂന്നിന് അവസാനിച്ച്. വന്‍ തോതില്‍ വിപണി ഇടിഞ്ഞില്ലെങ്കിലും കാര്യമായ മുന്നേറ്റം നടത്താന്‍ സെന്‍സെക്സിനും നിഫ്ടിയ്ക്കും ആയില്ല.
സെന്‍സെക്സ് 19,966.93 (-25.77)
നിഫ്ടി 5,992.80 (-18.90)
വന്‍ തോതില്‍ ലാഭം എടുക്കലാണ് വിപണിയില്‍ വെള്ളിയാഴ്ച കണ്ടത്. സെബി ഇടപാടുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ കമ്പനികളുടെ ഓഹരികള്‍ കാര്യമായി താണു. മുരളി ഇന്‍ഡസ്ട്രീസ്, ആകൃതി സിറ്റി, വെല്‍സ്പണ്‍ കോര്‍പ്പറേഷന്‍, ബ്രഷ്‍മാന്‍ ഇന്ത്യ എന്നീ കമ്പനികളെയാണ് ട്രേഡ് ചെയ്യുന്നതില്‍ നിന്ന് സെബി വിലക്കിയത്. ഇവര്‍ ബ്രോക്കര്‍മാരുമായി ചേര്‍ന്ന് സ്വന്തം ഓഹരി വില ഉയര്‍ത്താന്‍ ശ്രമിച്ചെന്നതാണ് സെബി ആരോപിച്ച കുറ്റം.
വിപണി ചാഞ്ചാടിയപ്പോഴും ഐടി, ഓട്ടോ ഓഹരികള്‍ പിടിച്ച് നിന്നു. ലോഹ കമ്പനികള്‍ താഴോട്ടായിരുന്നു. നിഫ്ടി 6000 ന് താഴെയാണ് ക്ലോസ് ചെയ്തത്. ഇപ്പോഴത്തെ വില നിലവാരം വലിയ വ്യത്യാസമില്ലാതെ തുടരുമെന്നാണ് കരുതുന്നത്. ഇനിയും താഴോട്ട് ചലിയ്ക്കാനും സാദ്ധ്യതയുണ്ട്. വിപണി നിലവാരം താഴുകയാണെങ്കില്‍ അത് വാങ്ങാനുള്ള അവസരമായി കാണാമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.












Click it and Unblock the Notifications