നഗരയാത്രയ്ക്കായി ഒണ്‍ ഇന്ത്യാ കാര്‍ഡ്
ദില്ലി: ഇന്ത്യന്‍ നഗരങ്ങളിലെ യാത്ര സുഗമമാക്കാന്‍ ഒണ്‍ ഇന്ത്യാ കാര്‍ഡ് എന്ന പേരില്‍ പദ്ധതി വരുന്നു. നഗരവികസനവകുപ്പ് മന്ത്രി സുഗത റോയ് രാജ്യസഭയില്‍ പറഞ്ഞതാണിക്കാര്യം.
വിവിധ നഗരങ്ങളിലെ വ്യത്യസ്ത യാത്രാ സംവിധാനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന പൊതുവായ കാര്‍ഡാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളതെന്ന് മന്ത്രി അറിയിച്ചു.
അടുത്ത സാമ്പത്തികവര്‍ഷം പദ്ധതി നടപ്പാക്കുകയാണു സര്‍ക്കാരിന്റെ ലക്ഷ്യം. കോമണ്‍ മൊബൈലിറ്റി കാര്‍ഡ് (സിഎംസി) എന്ന പേരിലുള്ള കാര്‍ഡ് ഉപയോഗിച്ച് വിവിധ നഗരങ്ങളിലെ വ്യത്യസ്തങ്ങളായ പൊതുഗതാഗത സംവിധാനം ഉപയോഗിക്കാനാകും.
സ്വകാര്യ സംരംഭങ്ങളും പദ്ധതിയുടെ ഭാഗമാക്കും. എല്ലാ സംസ്ഥാനങ്ങളിലും പദ്ധതി നടപ്പാക്കും. ജനുറം പദ്ധതി നിലവിലുള്ള നഗരങ്ങളിലായിരിക്കും പദ്ധതി ആദ്യം പ്രാബല്യത്തില്‍വരിക.
തുടര്‍ന്ന് മറ്റുനഗരങ്ങളിലേക്കും വ്യാപിപ്പിക്കും. ബസ് സര്‍വീസുകള്‍, മെട്രോ റെയില്‍വേ തുടങ്ങിയവയെ ഉള്‍പ്പെടുത്തും.












Click it and Unblock the Notifications