മദനി കേസ്: ഷാഹിനയ്ക്ക് വേണ്ടി മാര്‍ച്ച്
ദില്ലി: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയ്‌ക്കെതിരായ കേസിലെ സാക്ഷികളുമായി അഭിമുഖം നടത്തിയതിന്റെ പേരില്‍ തെഹല്‍ക്ക ലേഖിക കെ.കെ ഷാഹിനയ്‌ക്കെതിരെ കേസെടുത്ത കര്‍ണാടക പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ദില്ലിയില്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തി.
ദില്ലി ജേര്‍ണലിസ്റ്റ് യൂണിയന്‍ പ്രസിഡന്റ് എസ്.കെ പാണ്ഡെ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സാക്ഷികളുമായി അഭിമുഖം നടത്താന്‍ തങ്ങളാണ് ഷാഹിനയെ നിയോഗിച്ചതെന്ന് തെഹല്‍ക്ക മാനേജിങ് എഡിറ്റര്‍ ഷോമ ചൗധരി പറഞ്ഞു. പോലീസ് അവര്‍ക്കെതിരെ കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് ഷോമ കുറ്റപ്പെടുത്തി.
സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം നടത്തുന്നവരെ ഭരണകൂടം വേട്ടയാടുന്നത്, മാധ്യമങ്ങളെ കോര്‍പ്പറേറ്റുകള്‍ സ്വാധീനിക്കുന്നതുപോലെതന്നെ അപകടകരമാണെന്ന് ഫ്രണ്ട്‌ലൈന്‍ ഡെപ്യൂട്ടി എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ പറഞ്ഞു.
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രാജ്യത്ത് പലയിടത്തും ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നും അവ എതിര്‍ക്കേണ്ടതാണെന്നും പി.കരുണാകരന്‍ എം.പി പറഞ്ഞു. മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടികള്‍ എന്തുവിലകൊടുത്തും ചെറുക്കേണ്ടതാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.
എം.പിമാരായ പി.രാജീവ്, എം.ബി.രാജേഷ്, ടി.എന്‍ സീമ, കെ.എന്‍ ബാലഗോപാല്‍ എന്നിവര്‍ മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.












Click it and Unblock the Notifications