നീതിഷിന്റെ വിജയത്തിന് വിരലുകള്‍ ബലി നല്‍കി
പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വിജയത്തില്‍ രക്തത്തില്‍ കുതിര്‍ന്ന നന്ദിപ്രകടനം.അനില്‍ ശര്‍മയെന്ന ആരാധകന്‍ തന്റെ മോതിര വിരല്‍ അറുത്തെടുത്താണ് നിതീഷ് കുമാര്‍ വിജയിച്ചതില്‍ ദൈവത്തിന് നേര്‍ച്ച അര്‍പ്പിച്ചത്.
രണ്ടാം തവണയും നിതീഷ് ഭരണത്തിലേറിയാല്‍ വിരല്‍ മുറിച്ചെടുത്ത് ദൈവത്തിന് സമര്‍പ്പിക്കാമെന്ന് നേര്‍ന്നിരുന്നുവെന്നു മുപ്പത്തിയൊന്നുകാരനായ ശര്‍മ പറയുന്നു. വിജയത്തെത്തുടര്‍ന്ന് ഗ്രാമത്തിലെ ഗോരയ്യ ബാബ ക്ഷേത്രത്തിലെത്തി വിരല്‍ മുറിക്കുകയായിരുന്നു. ജഹനാബാദ് ജില്ലയിലെ ഘോഷി വാസിയാണ് ഇയാള്‍.
2005ല്‍ നിതീഷ് ആദ്യമായി ഭരണത്തിലെത്തിയപ്പോള്‍ ഇയാള്‍ തന്റെ ചെറുവിരല്‍ മുറിച്ച് നേര്‍ച്ച അര്‍പ്പിച്ചിരുന്നു.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം തന്നെ എന്തുകൊണ്ട് ഇത് ചെയ്തില്ലെന്ന് ചോദിച്ചപ്പോള്‍ ബന്ധുക്കള്‍ തന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും അഭിമാനത്തോടെയാണു താനിതു ചെയ്തതെന്നും ശര്‍മ പറഞ്ഞു.












Click it and Unblock the Notifications