സര്‍ക്കോസി ശനിയാഴ്ച ഇന്ത്യയിലെത്തും
ബാംഗ്ലൂര്‍: നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രഞ്ച് പ്രസിഡന്റ് നിക്കോളസ് സര്‍ക്കോസി ശനിയാഴ്ച ഇന്ത്യയിലെത്തും. സര്‍ക്കോസിയുടെ ഇന്ത്യ സന്ദര്‍ശനം ബംഗ്ലൂരില്‍ നിന്നാണ് ആരംഭിക്കുന്നത്. ഭാര്യ കാര്‍ല ബ്രൂണിയും ഇദ്ദേഹത്തോടൊപ്പമുണ്ടാകും.
ആണവ സഹകരണവും പ്രതിരോധവും വാണിജ്യവും സന്ദര്‍ശനത്തില്‍ മുഖ്യ അജണ്ടയായിരിക്കുമെന്ന് സൂചന. ഏഴ് മന്ത്രിമാരടങ്ങുന്ന വന്‍ പ്രതിനിധി സംഘത്തോടൊപ്പമാണ് സര്‍ക്കോസി എത്തുക.
ഇന്തോ-ഫ്രഞ്ച് ബഹിരാകാശ സഹകരണത്തിന്റെ ഭാഗമായി അദ്ദേഹം ബാംഗ്ലൂരിലെ ഐഎസ്ആര്‍ഒ കേന്ദ്രവും സന്ദര്‍ശിയ്ക്കും. ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തില്‍ മുതിര്‍ന്ന ശാസ്ത്രജ്ഞരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഫ്രഞ്ച് സഹകരണത്തോടെ രണ്ടു ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ നിര്‍മിക്കുന്നുണ്ട്. 2011 ല്‍ ഇവ വിക്ഷേപിക്കും.












Click it and Unblock the Notifications