ഭാര്യയെ അപമാനിച്ചത് ചോദ്യം ചെയ്തതിന് മര്‍ദ്ദനം
ആലുവ: ഭാര്യയെ ശല്യംചെയ്യുകയും അപമാനിക്കുകയും ചെയ്തത് ചോദ്യംചെയ്യാനെത്തിയ ഭര്‍ത്താവിന് ക്രൂരമര്‍ദ്ദനം. പട്ടാപ്പകല്‍ നടുറോഡില്‍ യുവതിയെ ഭര്‍ത്താവിനു മുന്നില്‍വെച്ചും അപമാനിക്കാന്‍ ശ്രമം നടന്നു.
ഈ സമയം സ്ഥലത്തെത്തിയ എംഎല്‍എ ഇടപെട്ടതോടെ അക്രമി രക്ഷപ്പെട്ടു. പിന്നീടിയാള്‍ ആലുവ താലൂക്ക് ആശുപത്രിയില്‍ മര്‍ദ്ദനമേറ്റുവെന്നു പറഞ്ഞ് ചികിത്സ തേടി.
ആലുവ യു.സി. കോളേജിനു സമീപം വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. സ്ത്രീകളെ സ്ഥിരമായി ശല്യം ചെയ്യുന്ന സംഘാംഗമാണ് ഭാര്യാഭര്‍ത്താക്കന്മാരെ പട്ടാപ്പകല്‍ ആക്രമിച്ചത്.
പൊതുവഴിയില്‍ വച്ച് സ്ഥിരമായ ശല്യം സഹിക്കേണ്ടിവന്നപ്പോഴാണ് യുവതി ഭര്‍ത്താവിനോട് പരാതി പറഞ്ഞത്. വെള്ളിയാഴ്ച ഭാര്യയേയും കൂട്ടി ഭര്‍ത്താവ് ബൈക്കില്‍ യു.സി. കോളേജ് പോസ്‌റ്റോഫീസിനു സമീപമുള്ള ബസ് സ്‌റ്റോപ്പിലെത്തി. അക്രമിയെ യുവതി ഭര്‍ത്താവിന് കാണിച്ചുകൊടുക്കുകയും ചെയ്തു.
യുവതിയുടെ ഭര്‍ത്താവ് ഇയാളോട് വിവരങ്ങള്‍ അന്വേഷിച്ചു, ഇതിനിടെയാണ് മര്‍ദ്ദനം നടന്നത്. യുവതിയ്ക്കുനേരെയും അപമാനശ്രമമുണ്ടായി. ഇതേസമയം അതുവഴി വന്ന എ.എം. യൂസഫ് എംഎല്‍എ കാര്‍ നിര്‍ത്തി പുറത്തിറങ്ങി വിവരം തിരക്കിയതോടെ പ്രതി മുങ്ങുകയായിരുന്നു.
നാട്ടുകാര്‍ ആക്രമണം നടക്കുന്ന വിവരം പോലീസിനെ അറിയിച്ചെങ്കിലും എത്തിയിരുന്നില്ല. തുടര്‍ന്ന് എംഎല്‍എ തന്നെ പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. പ്രതിക്കെതിരെ കര്‍ശന നിലപാടെടുക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.
ഇയാള്‍ സ്ഥിരമായി യുവതികളെ ശല്യം ചെയ്യുന്നുവെന്ന പരാതി ലഭിച്ചിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു. അതേസമയം, സംഭവത്തില്‍ രണ്ടുപേര്‍ തമ്മിലുണ്ടായ അടിപിടിക്ക് കേസെടുത്തിട്ടുണ്ടെന്നാണ് ആലുവ പോലീസ് അറിയിച്ചത്.












Click it and Unblock the Notifications