സ്മാര്‍ട്‌സിറ്റി ഭൂമിയിലെ നിര്‍മാണം തടഞ്ഞു

നിര്‍മ്മാണം അനധികൃതമാണെന്ന് കാണിച്ചാണ് ഉത്തരവ്. പൊളിച്ചുമാറ്റാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നും കെ.എസ്.ഇ.ബിയ്ക്ക് നല്‍കിയ മെമ്മോയില്‍ പറയുന്നു. ടീകോം നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി.
സ്മാര്‍ട്ട്‌സിറ്റി പദ്ധതി യാഥാര്‍ഥ്യമാകാത്ത സാഹചര്യത്തില്‍ കെ.എസ്.ഇ.ബി നല്‍കിയ സ്ഥലം തിരിച്ചെടുക്കുമെന്ന് വൈദ്യുതിമന്ത്രി എ.കെ.ബാലന്‍ കഴിഞ്ഞദിവസം പ്രസ്താവിച്ചതിന് പിന്നാലെയാണ് ഇവിടെ അനധികൃത നിര്‍മാണ പ്രവര്‍ത്തനം കണ്ടെത്തിയത്.
സ്ഥലത്തുണ്ടായിരുന്ന മരങ്ങളെല്ലാം വെട്ടിനശിപ്പിച്ച നിലയിലാണ്. ഇതിന് പുറമെ കരിങ്കല്ലുകൊണ്ട് ഭാഗികമായി തറ കെട്ടിയിട്ടുമുണ്ട്.












Click it and Unblock the Notifications