ദിനോസറിന്റെ പൂര്‍ണ ഫോസില്‍ കണ്ടെത്തി
ബെയ്ജിങ്: ദിനോസറിന്റെ പൂര്‍ണരൂപത്തിലുള്ള ഫോസില്‍ ചൈനീസ് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. 15 കോടി വര്‍ഷം മുമ്പ് മണ്‍മറഞ്ഞുപോയ സൗരോപോഡ് വര്‍ഗത്തിലുള്ള ദിനോസറിന്റെ ഫോസിലാണ് കണ്‌ടെത്തിയതെന്ന് ഗവേഷകര്‍ അറിയിച്ചു.
ക്വിയാങ് പ്രവിശ്യയിലെ ചോക്വിങ് പ്രദേശത്ത് കുളം നിര്‍മ്മിക്കുന്നതിനിടെ ഗ്രാമീണരാണ് ദിനോസറിന്റെ അവശിഷ്ടങ്ങള്‍ കണ്‌ടെത്തിയത്. തുടര്‍ന്ന് ഫോസില്‍ വിദഗ്ധര്‍ ഇവിടെയെത്തി സ്ഥലം പരിശോധിച്ചു.
ദിനോസറുകളുടെ കൂട്ടത്തില്‍ ഏറ്റവും വലുപ്പമുള്ളവയാണ് നാല്‍ക്കാലികളായ സൗരോപോഡുകള്‍. ഈ ഇനത്തില്‍പ്പെട്ട ഏറ്റവും ചെറിയ ദിനോസറിനു പോലും ആറു മീറ്റര്‍ വരെ നീളമുണ്ടാകും. ഏറ്റവും വലുപ്പം കൂടിയതാണെങ്കില്‍ 33 മുതല്‍ 34 മീറ്റര്‍ വരെയും. നീളം കൂടിയ കഴുത്തും വാലും ചെറിയ തലയും മൂര്‍ച്ച കുറവുള്ള പല്ലുകളുമുള്ള ഇവ സസ്യഭുക്കുകളാണ്.
ഈ മേഖലയില്‍ നേരത്തെ ദിനോസാറുകളുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications