'കുട്ടി' വരനെ സ്‌കൂള്‍ നിന്നും പുറത്താക്കി
പെഷവാര്‍: വിവാഹം കഴിച്ചതിന് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ പാക് സ്‌കൂള്‍ പുറത്താക്കി. പെഷവാര്‍ നഗരത്തിലെ പ്രശസ്തമായ സ്വകാര്യ വിദ്യാലയമാണ് ഖൈരത്ത് ഖാന്‍ എന്നവിദ്യാര്‍ത്ഥിയ്‌ക്കെതിരെ നടപടിയെടുത്തത്.
എന്നാല്‍ വിദ്യാര്‍ഥിയുടെ രക്ഷയ്‌ക്കെത്തിയ പാക് കോടതി കുട്ടിയെ പുറത്താക്കിയതിന്റെ കാരണം വ്യക്തമാക്കണമെന്നാവശയപ്പെട്ട് സ്‌കൂളധികൃതര്‍ക്ക് നോട്ടീസയച്ചു. വിദ്യാര്‍ഥിയ്ക്ക് വെള്ളിയാഴ്ച മുതല്‍ സ്‌കൂളില്‍ പോകാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
നവവരന്‍ കുടുംബകാര്യങ്ങള്‍ കൂട്ടുകാരോട് പങ്കുവെയ്ക്കുമോയെന്ന് ഭയന്നാണ് സ്‌കൂള്‍ അധികൃതര്‍ നടപടിയെടുത്തത്രേ.
സ്‌കൂള്‍ രേഖകളില്‍ 1997ലാണ് ഖൈരത്തിന്റെ ജനനം. എന്നാല്‍, തനിക്ക് പതിനെട്ട് വയസ്സുണ്ടെന്നാണ് പയ്യന്റെ അവകാശം. എന്നാല്‍ വലിയ കുട്ടി പഠിയ്ക്കുന്നതാവട്ടെ 12 ഉം, 13 വയസ്സുള്ള കുട്ടികള്‍ക്കൊപ്പവും. തന്നെ സ്‌കൂളിലേക്ക് തിരിച്ചെടുത്തതില്‍ സന്തോഷമുണ്ടെന്ന് ഖൈരത്ത് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ഇത്തരം വിവാദങ്ങള്‍ പാകിസ്താനില്‍ പതിവാണ്. ഇവിടെ മിക്ക കുട്ടികളും വൈകിയാണ് സ്‌കൂളില്‍ ചേരുന്നത്. പാകിസ്താനില്‍ ആണ്‍കുട്ടിക്ക് 18ഉം, പെണ്‍കുട്ടിക്ക് 16മാണ് വിവാഹപ്രായം.












Click it and Unblock the Notifications