സ്റ്റോക്‌ഹോം: അമേരിക്കയുടെ നയതന്ത്രരഹസ്യങ്ങള്‍ അങ്ങാടിപ്പാട്ടാക്കിയ വിക്കിലീക്‌സ് വെബ്‌സൈറ്റിനെതിരെ സൈബര്‍ യുദ്ധം. രജിസ്‌ട്രേഷന്‍ റദ്ദാക്കി വിക്കിലീക്‌സ് വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം തടയാന്‍ ഏതാനും മണിക്കൂറുകള്‍ അമേരിക്കയ്ക്ക് കഴിഞ്ഞുവെങ്കിലും സ്വീഡനിലെ മറ്റൊരു സെര്‍വര്‍ ഉപയോഗിച്ച് അവര്‍ ഓലൈനില്‍ തിരികെയെത്തി.
വെബ്‌സൈറ്റ് അഡ്രസ് രജിസ്റ്റര്‍ ചെയ്ത ഡൊമൈന്‍ നെയിം പ്രൊവൈഡര്‍ ആണ് സൈറ്റിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്. അമേരിക്കയിലെ എവരി ഡിഎന്‍എസ് ഡോട്ട് നെറ്റ് എന്ന ഏജന്‍സിയിലായിരുന്നു വിക്കിലീക്ക്‌സ് വെബ്‌സൈറ്റ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
സൈറ്റിനുനേരെ വ്യാപകമായ സൈബര്‍ ആക്രമണം ഉണ്ടായമെന്നാരോപിച്ചാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ് ഏജന്‍സിയുടെ വിശദീകരണം. എന്നാല്‍ യുഎസ് പ്രതിനിധി നേരിട്ട് ആവശ്യപ്പെട്ടതിനാലാണ് നടപടിയെന്നാണ് സൂചനകള്‍.
സ്വീഡനിലെ ബഹന്‍ഹോഫ് എന്ന കമ്പനിയുടെ സഹായത്തോടെ വിക്കിലീക്‌സ് ഇന്റര്‍നെറ്റില്‍ വീണ്ടും തിരികെയെത്തിയത്. wikileaks.ch പുതിയ വിലാസത്തിലാണ് വിക്കിലീക്‌സ് ഇപ്പോള്‍ ലഭ്യമാകുന്നത്.
WikiLeaks" domain name system provider in the Anerica withdrew service to the wikileaks.org name, leaving the controversial website offline for a number of hours early Friday before reemerging under a Swiss domain. The new address for the site is www.wikileaks.ch. It is available in the http://213.251.145.96/ address also.