സിബിഐ വെബ്‌സൈറ്റില്‍ നുഴഞ്ഞുകയറ്റം

ഇന്ത്യന്‍ സൈബര്‍ ആര്‍മി' പാക് വെബെസൈറ്റുകള്‍ ആക്രമിച്ചതിനു പ്രതികാരമായാണ് നടപടി എന്ന് സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് ഹാക്കര്‍മാര്‍ സന്ദേശവും നല്‍കിയിരുന്നു. സിബിഐ വെബ്‌സൈറ്റിനു പുറമെ 270 സൈറ്റുകള്‍ ഹാക്ക് ചെയ്തിട്ടുണ്ട് എന്നാണ് ഹാക്കര്‍മാര്‍ അവകാശപ്പെടുന്നത്
ഇന്ത്യയില്‍ ഏറ്റവും സുരക്ഷിതമെന്നു കരുതുന്ന സി.ബി.ഐ. വെബ്‌സൈറ്റ് ഇന്റര്‍പോളുമായി ബന്ധപ്പെടുത്തിയതുകൂടിയാണ്. രാജ്യത്തെ ഗവണ്മെന്റ് ഏജന്‍സികളുടെ കമ്പ്യൂട്ടര്‍ സംവിധാനത്തിനു ശരിയായ സൈബര്‍ സുരക്ഷയില്ലെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൈറ്റില്‍ നുഴഞ്ഞുകയറ്റമുണ്ടായിട്ടുണ്ടെന്ന് സിബിഐ അധികൃതര്‍ സ്ഥിരീകരിച്ചു.












Click it and Unblock the Notifications