സര്‍ക്കോസിയുടെ ഇന്ത്യന്‍ സന്ദര്‍ശനം ആരംഭിച്ചു

ഐടി പാര്‍ക്കുകളിലെ സന്ദര്‍ശനമാണ് ആദ്യത്തേത്. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന്റെ വിമാനത്താവളത്തിലാണ് അദ്ദേഹം ഇറങ്ങിയത്.
പ്രതിരോധ, ആണവ, സാമ്പത്തിക മേഖലകളുമായി ബന്ധപ്പെട്ട പദ്ധതി ചര്‍ച്ചകള്‍ സര്‍ക്കോസിയും കേന്ദ്രസര്‍ക്കാരും തമ്മില്‍ നടത്തും. ഏഴ് മന്ത്രിമാരും ഭാര്യ കാര്‍ല ബ്രൂണിയും ഒപ്പമുണ്ട്. ഐടി രംഗത്തെ ഉന്നത ഉദ്യോഗസ്ഥന്‍മാരുമായും ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞന്‍മാരുമായും ഫ്രഞ്ച് പ്രസിഡന്റ് ചര്‍ച്ച നടത്തും.
മൂന്നാമത് ഫ്രഞ്ച് കോണ്‍സുലേറ്റ് ബാംഗ്ലൂരില്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച്ച ഉച്ചയോടെ ഡല്‍ഹിയിലെത്തുന്ന സര്‍ക്കോസി പ്രധാനമന്ത്രിയുമായും ചര്‍ച്ച നടത്തും.












Click it and Unblock the Notifications