കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കോസിയുടെ ഇന്ത്യന്‍ സന്ദര്‍ശനം ആരംഭിച്ചു

  • By Ajith Babu
Google Oneindia Malayalam News

Sarkozy arrives in Bangalore amidst tight security
ബാംഗ്ലൂര്‍: നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി ഇന്ത്യയിലെത്തി. ബാംഗ്ലൂരിലെ ഹിന്ദുസ്ഥാന്‍ എയര്‍നോട്ടിക്‌സ് ലിമിറ്റഡിന്റെ വിമാനത്താവളത്തിലാണ് സര്‍ക്കോസി ഇറങ്ങിയത്.

ഐടി പാര്‍ക്കുകളിലെ സന്ദര്‍ശനമാണ് ആദ്യത്തേത്. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന്റെ വിമാനത്താവളത്തിലാണ് അദ്ദേഹം ഇറങ്ങിയത്.

പ്രതിരോധ, ആണവ, സാമ്പത്തിക മേഖലകളുമായി ബന്ധപ്പെട്ട പദ്ധതി ചര്‍ച്ചകള്‍ സര്‍ക്കോസിയും കേന്ദ്രസര്‍ക്കാരും തമ്മില്‍ നടത്തും. ഏഴ് മന്ത്രിമാരും ഭാര്യ കാര്‍ല ബ്രൂണിയും ഒപ്പമുണ്ട്. ഐടി രംഗത്തെ ഉന്നത ഉദ്യോഗസ്ഥന്‍മാരുമായും ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞന്‍മാരുമായും ഫ്രഞ്ച് പ്രസിഡന്റ് ചര്‍ച്ച നടത്തും.

മൂന്നാമത് ഫ്രഞ്ച് കോണ്‍സുലേറ്റ് ബാംഗ്ലൂരില്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച്ച ഉച്ചയോടെ ഡല്‍ഹിയിലെത്തുന്ന സര്‍ക്കോസി പ്രധാനമന്ത്രിയുമായും ചര്‍ച്ച നടത്തും.

English summary
French president Nicolas Sarkozy arrived here in Bangalore at 10am accompanied by first lady Carla Bruni. On a highly anticipated four-day visit, Sarkozy"s arrival will mean improved bilateral ties between the two countries.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X