സ്ത്രീധനം ചോദിച്ച് മജിസ്‌ട്രേട്ട് വധുവിനെ തല്ലി
ദേവാസ്: മദ്യപിച്ച് ബോധം നശിച്ച നിലയില്‍ പ്രതിശ്രുതവധുവിന്റെ വീട്ടിലെത്തി സ്ത്രീധനം ആവശ്യപ്പെട്ട ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിനെതിരെ പൊലീസ് കേസെടുത്തു.
വധു തന്നെയാണ് മജിസ്‌ട്രേട്ടിനെതിരെ പരാതി നല്‍കിയത്. മധ്യപ്രദേശിലെ ഷാഡോളില്‍ നിന്നുള്ള ഇന്ദര്‍ സിംഗ് മാളവ്യ എന്ന മജിസ്‌ട്രേട്ടാണ്ണ് കേസില്‍ കുടുങ്ങിയത്.
ബുധനാഴ്ച രാത്രി മദ്യപിച്ച് ബോധം നശിച്ച നിലയില്‍ പ്രതിശ്രുത വധുവായ മോണിക്ക സോളങ്കിയുടെ വീട്ടില്‍ ചെന്നുകയറിയ ഇയാള്‍ തനിക്ക് സ്ത്രീധനമായി ഒരു ലക്ഷം രൂപയും ഒരു മാരുതി കാറും വേണമെന്ന് ആവശ്യപ്പെട്ടു.
ഇതിന്റെ പേരില്‍ ഉണ്ടായ സംസാരം വാക്കേറ്റത്തിലും പിന്നീട് മാണിക്കയെ അടിക്കുന്നതില്‍ വരെ എത്തി. മോണിക്കയെ തട്ടിക്കൊണ്ടു പോകും എന്ന ഭീഷണി മുഴക്കാനും മജിസ്‌ട്രേട്ട്് മടിച്ചില്ലത്രേ
എന്തായാലും, മകളുടെ ഭാവി വരന്റെ പ്രകടനം ഇഷ്ടപ്പെട്ട പെണ്‍വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറി.












Click it and Unblock the Notifications