ടീകോമിന്റെ കത്ത് സര്‍ക്കാരിന് ലഭിച്ചിട്ടില്ല
കൊച്ചി: ടീകോമിന്റെ കത്തു സര്‍ക്കാരിനു ലഭിച്ചിട്ടില്ലെന്നു സ്മാര്‍ട് സിറ്റി ബോര്‍ഡ് ചെയര്‍മാന്‍ എസ്. ശര്‍മ. കത്തയച്ചുവെന്ന് അറിയുന്നതു മാധ്യമങ്ങളിലൂടെയാണ്
പ്രവാസി വ്യവസായി എം.എ. യൂസഫലിയെ ഇക്കാര്യത്തില്‍ മധ്യസ്ഥനാക്കിയതു കഴിഞ്ഞ മന്ത്രസഭാ യോഗത്തിലെ ധാരണയനുസരിച്ചാണ്. സംസ്ഥാന താത്പര്യമനുസരിച്ചു കരാറിനു വിധേയമായി കൂടിയാലോചന നടത്താനാണു ചുതലപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതി വൈകാതിരിക്കാന്‍ കാരണം കാണിക്കണമെന്നാവശ്യപ്പെട്ടു സര്‍ക്കാര്‍ അയച്ച കത്തിനു ചര്‍ച്ചയ്ക്കു തയാറെന്നറിയിച്ചു ടീകോം മറുപടി നല്‍കിയിരുന്നു. സര്‍ക്കാരോ പദ്ധതിയില്‍ തീരുമാനമെടുക്കാന്‍ അധികാരമുള്ള ഉദ്യോഗസ്ഥനോ ആയി മാത്രം ചര്‍ച്ചയെന്ന നിലപാടാണു ടീകോമിന്.
അതേ സമയം സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഒരു അന്തിമ തീരുമാനം വേണമെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായാണ് എംഎ യൂസഫലിയെ മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി നിയോഗിച്ചിരിയ്ക്കുന്നത്.












Click it and Unblock the Notifications