ടീകോമുമായി ചര്‍ച്ചയ്ക്ക് യൂസഫലി

ടീകോമുമായുള്ള ചര്‍ച്ചകളില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ച വ്യവസ്ഥകളില്‍ ഉറച്ചുനിന്നുകൊണ്ടുള്ള മധ്യസ്ഥശ്രമം നടത്താനാണ് ഗള്‍ഫിലെ വ്യവസായപ്രമുഖനും നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനുമായ എംഎ യൂസഫലിയോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
സ്മാര്‍ട്ട്‌സിറ്റിയുമായി മുന്നോട്ടുപോകാന്‍ താത്പര്യമുണ്ടെങ്കില്‍ 10 ദിവസത്തിനകം തീരുമാനം അറിയിക്കണമെന്ന് കഴിഞ്ഞ മന്ത്രിസഭായോഗം ടീകോമിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടിയായി സ്മാര്‍ട്ട്‌സിറ്റി പദ്ധതിയില്‍ സര്‍ക്കാരിന് യഥാര്‍ഥ താത്പര്യമുണ്ടെങ്കില്‍ ഇനി ചര്‍ച്ച ദുബായിലാകാമെന്ന് ടീകോം അധികൃതര്‍ മറുപടി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഗള്‍ഫില്‍ ഏറെ സ്വാധീനമുള്ള എംഎ യൂസഫലിയെ മധ്യസ്ഥനായി നിയോഗിച്ചത്.












Click it and Unblock the Notifications