ചൈനീസ് തീവണ്ടിയ്ക്ക് പുതിയ റെക്കാര്‍ഡ്

അസാധാരണ രൂപകല്പനയൊന്നും കൂടാതെ ലോകത്തില്‍ ഏറ്റവും വേഗത്തിലോടിയ യാത്രാവണ്ടിയെന്ന ബഹുമതിയാണ് ഈ തീവണ്ടി നേടിയത്. കിഴക്കന്‍ ചൈനയിലെ പച്ചപ്പാടങ്ങള്‍ക്കിടയിലൂടെ അതിവേഗത്തില്‍ പായുന്ന തീവണ്ടിയുടെ ദൃശ്യങ്ങള്‍ ചൈനീസ് വാര്‍ത്താചാനലുകള്‍ സംപ്രേക്ഷണം ചെയ്തു. 3250 കോടി ഡോളറാണ് ഈ പദ്ധതിയ്ക്ക ചെലവായത്.
പുതിയ പാത പൂര്‍ത്തിയാക്കി 2012 മുതലാണ് അതിവേഗ തീവണ്ടി ബെയ്ജിങ്ങില്‍ നിന്ന് ഷാങ്ഹായിലേക്ക് സ്ഥിരം സര്‍വീസ് നടത്തുക. അതോടെ ഈ യാത്രയ്ക്കു വേണ്ട സമയം പകുതിയായി കുറയും. ഇപ്പോള്‍ 10 മണിക്കൂറാണ് ഈ ദൂരം താണ്ടാനെടുക്കുന്നത്.
വേഗത്തിന്റെ കാര്യത്തില്‍ ഇതിനെ കടത്തിവെട്ടുന്ന തീവണ്ടികള്‍ ജപ്പാനിലും ഫ്രാന്‍സിലും നേരത്തെ തന്നെയുണ്ട്. അവയൊക്കെ അതിനു വേണ്ടി പ്രത്യേകമായി രൂപല്പന ചെയ്തവയാണ്. പ്രത്യേക പരിഷ്‌കാരങ്ങളോടെ ഇറക്കിയ ഫ്രഞ്ച് ടിവിജി ട്രെയിന്‍ 2007ല്‍ മണിക്കൂറില്‍ 574.8 കിലോമീറ്റര്‍ വേഗം കൈവരിച്ചിരുന്നു. കാന്തിക വികര്‍ഷണത്താല്‍ പാളത്തില്‍ നിന്ന് ഉയര്‍ന്ന് സഞ്ചരിക്കുന്ന ജപ്പാനിലെ തീവണ്ടിയുടെ വേഗം മണിക്കൂറില്‍ 581 കിലോമീറ്ററാണ്.












Click it and Unblock the Notifications