കൊച്ചി മെട്രോ റെയിലിന് അനുമതി ജനുവരിയില്‍
ദില്ലി: കൊച്ചി മെട്രോ റെയിലിന് ജനുവരിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കിട്ടുമെന്ന് ഡിഎംആര്‍സി മുന്‍ ചെയര്‍മാന്‍ ഇ.ശ്രീധരന്‍. അനുമതി ലഭിച്ചാല്‍ മൂന്നര വര്‍ഷത്തിനകം മെട്രോ റെയില്‍ യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.
പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് നടപടിയായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നല്ല സഹകരണമാണ് ലഭിക്കുന്നത്. അനുമതി ലഭിച്ചാല്‍ മെട്രോ റെയില്‍ പദ്ധതിയുടെ പ്രവര്‍ത്തനം വേഗത്തിലാക്കും. എംജി റോഡ് അടക്കമുള്ള പ്രദേശങ്ങളില്‍ വീതി കൂട്ടുന്നതിനുള്ള നടപടി ആരംഭിക്കണം. നിര്‍മ്മാണ പ്രവര്‍ത്തനം വേഗത്തിലാക്കിയാല്‍ 2014 -ഓടെ മെട്രോ റെയില്‍ ഓടിതുടങ്ങുമെന്നും ശ്രീധരന്‍ പറഞ്ഞു.
ഇത് 18 മാസത്തിനകം പൂര്‍ത്തീകരിക്കാന്‍ കഴിയണം. റോഡിന് വീതി കൂട്ടുന്നത് പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴുള്ള തിരക്ക് കുറയ്ക്കാനാണെന്നും ശ്രീധരന്‍ പറഞ്ഞു.












Click it and Unblock the Notifications