കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആസിയയെ വധിക്കുന്നവര്‍ക്ക് 5ലക്ഷം നല്‍കും

  • By Lakshmi
Google Oneindia Malayalam News

ലാഹോര്‍: പ്രവാചകനെ നിന്ദിച്ചുവെന്ന കുറ്റത്തിന് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ക്രിസ്ത്യന്‍ വീട്ടമ്മ ആസിയാ ബീബി(45)യെ വധിക്കുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ പ്രതിഫലം നല്‍കുമെന്ന വാഗ്ദാനവുമായി പാക് പുരോഹിതന്‍ രംഗത്ത്.

പെഷവാറിലെ പുരാതന മൊഹബത്ത് ഖാന്‍ മസ്ജിദിലെ പുരോഹിതനായ മൗലാന യൂസഫ് ഖുറേഷിയാണ് വന്‍തുക വാഗ്ദാനം ചെയ്തിരിക്കുന്നത്. ജമാത്തെ ഇസ്‌ലാമി പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെയാണ് ഖുറേഷി ഈ പ്രഖ്യാപനം നടത്തിയത്.

ദൈവനിന്ദാ കുറ്റത്തിന്റെ പേരില്‍ വധശിക്ഷയ്ക്കു വിധിയ്ക്കപ്പെട്ട ആസിയായുടെ ശിക്ഷ ഇളവുചെയ്യുന്നതിനുള്ള ശ്രമം നടത്തുന്ന പഞ്ചാബ് ഗവര്‍ണര്‍ സല്‍മാന്‍ തസ്‌വീറിന്റെ നടപടിയെ ഖുറേഷി വിമര്‍ശിച്ചു.

കഴിഞ്ഞവര്‍ഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. താനും അയല്‍ക്കാരികളായ മുസ്ലീം സ്ത്രീകളും തമ്മിലുള്ള വാക്കേറ്റത്തിനിടെ ആസിയ പ്രവാചകനെതിരെ പരാമര്‍ശം നടത്തിയതെന്നാണ് ആരോപണം.

എന്നാല്‍ തന്നെ മനപ്പൂര്‍വം ദൈവനിന്ദാക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് അഞ്ചുകുട്ടികളുടെ അമ്മയായ ആസിയ പറയുന്നു. 15 മാസമായി തടവില്‍ കഴിയുന്ന ആസിയായെ ഈയിടെയാണ് വധശിക്ഷയ്ക്കു വിധിച്ചത്. ഇത്തരമൊരു കേസില്‍ വധശിക്ഷ വിധിക്കപ്പെടുന്ന ആദ്യ വനിതയാണ് ആസിയാ.

English summary
The imam of a major mosque in the Pakistani city of Peshawar offered a $6,000 reward for anyone who kills Asia Bibi, an illiterate Christian woman and mother of five. Bibi was recently convicted of blasphemy against Islam and sentenced to death by hanging.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X