വിമാനത്താവളത്തില്‍ തുണിയഴിച്ച് പ്രതിഷേധം

ഒക്‍ലഹോമ വിമാനത്താവളത്തിലെ ചെക്‌പോയിന്റില്‍ വീല്‍ചെയറിലെത്തിയ സ്ത്രീയാണ് മേല്‍വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് സുരക്ഷാ അധികൃതരെ ഞെട്ടിച്ചത്.
ടാമി ബനോവക് എന്ന അമ്പത്തിരണ്ടുകാരിയാണു തീര്‍ത്തും വ്ത്യസ്തമായ രീതിയില്‍ പ്രതിഷേധ പ്രകടനം നടത്തിയത്.
കൈകൊണ്ടുള്ള അധിക സുരക്ഷാ പരിശോധനയ്ക്കു വിധേയയാകാന്‍ നിര്‍ദേശിച്ചതോടെയാണു രോഗബാധിതയായി വീല്‍ ചെയറിലെത്തിയ ഡോക്ടര്‍കൂടിയായ ഇവര്‍ പ്രതിഷേധിച്ചത്.
അവരുടെ പക്കലുണ്ടായിരുന്ന ലാപ്‌ടോപ് പരിശോധിക്കുന്നതിനിടെ നൈട്രേറ്റ് സാന്നിധ്യം സൂചിപ്പിച്ച് അലാറം മുഴങ്ങി. ഇതിനെത്തുടര്‍ന്നായിരുന്നു കൂടുതല്‍ സുരക്ഷാ പരിശോധനയ്ക്കുള്ള നിര്‍ദേശം.












Click it and Unblock the Notifications