അനില്‍ അംബാനിയും കൂറ്റന്‍ വീടു പണിയുന്നു

മുംബൈയില്‍ അദ്ദേഹം പണിത 27 നിലകളുള്ള ആന്റ്ലിയ എന്ന വീട് ലോകമാധ്യമങ്ങളിലെല്ലാം വന്‍ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതുപോലെ തന്നെ ഒരു വീട് പണിത് ചേട്ടന്റെ അനിയന് തന്നെയെന്ന് തെളിയിക്കാനൊരുങ്ങുകയാണ് അനിയന് അനില്‍ അംബാനി.
മുംബൈയിലെ ബാന്ദ്ര പാലി ഹില്‍സില്‍ നര്‍ഗീസ് ദത്ത് റോഡില്‍ അനില്‍ വീട് പണി തുടങ്ങിക്കഴിഞ്ഞതായി 'മുംബൈ മിറര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.
66 മീറ്റര്‍ ഉയരത്തിലുള്ള വീടാണ് പണിയാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇത് 150 മീറ്ററായി ഉയര്‍ത്താന്‍ അപേക്ഷ സമര്പ്പിച്ചിരിക്കുകയാണത്രേ അനില്‍ ഇപ്പോല്‍. ഇത്ര പടുകൂറ്റന്‍ വീട് വരുന്നതിനെതിരെ പാലി ഹില്‍സ് റെസിഡന്റ്സ് അസോസിയേഷന് രംഗത്തുവന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുകേഷ് അംബാനിയുടെ പുതിയ ഭവനത്തിന്റെ ഉയരം 170 മീറ്ററാണ്.
1537 ചതുരശ്ര മീറ്റര്‍ പ്ലോട്ടിലാണ് അനില്‍ വീട് പണിയുന്നത്. ഇവിടെ നേരത്തെ ബോംബെ സബ് അര്‍ബന്‍ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയുടെ ചെയര്‍മാന്റെ ബംഗ്ലാവായിരുന്നു. ഈ കമ്പനി 2000ത്തില്‍ റിലയന്‍സ് ഏറ്റെടുത്തിരുന്നു. 2005ല്‍ റിലയന്‍സ് സ്വത്ത് വിഭജനം കഴിഞ്ഞപ്പോള്‍ ഊര്‍ജ മേഖല അനിലിന് ലഭിച്ചു. അങ്ങനെയാണ് ഈ പ്ലോട്ട് അനിലിന് സ്വന്തമായത്.
അനില്‍, ഭാര്യ ടിനയ്ക്കും മക്കള്‍ക്കുമൊപ്പം കഫേ പരേഡിലെ സീ വിന്‍ഡ് ബില്‍ഡിങ്ങിലാണ് ഇപ്പോള്‍ താമസിക്കുന്നത്. അമ്മ കോകിലാ ബെന്നും ഇവര്‍ക്കൊപ്പമാണ് കഴിയുന്നത്. മുകേഷ് അംബാനിയും ഒന്നര മാസം മുമ്പ് വരെ അവിടെയായിരുന്നു താമസിച്ചിരുന്നത്.
പുതിയ വീടിനായി അനില്‍ എത്ര കോടിയാണ് പൊടിക്കാന്‍ പോകുന്നതെന്ന് അറിവായിട്ടില്ല. മുകേഷ് അംബാനി ഏതാണ്ട് 4,500 കോടി രൂപ ചെലവിലാണ് വീട് പണിതത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications