എന്തിനും ഏതിനും അറസ്റ്റ് പാടില്ല: കോടതി

കേസന്വേഷണത്തിനിടെ അത്യാവശ്യസന്ദര്‍ഭങ്ങളിലല്ലാതെ പ്രതികളെ അറസ്റ്റുചെയ്യാന്‍ പാടില്ലെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.
പൗരന്മാരുടെ മൗലികാവകാശങ്ങളില്‍ പെടുന്ന 'വ്യക്തിയുടെ സ്വാതന്ത്ര്യ'ത്തിന്മേലുള്ള കടന്നുകയറ്റമാണ് ധൃതിപിടിച്ചുള്ള അറസ്റ്റ് എന്ന് കോടതി നിരീക്ഷിച്ചു.
കേസിന്റെ സാഹചര്യങ്ങളും വസ്തുതകളും പരിശോധിച്ചശേഷം അവസാന നടപടിയെന്ന നിലയിലായിരിക്കണം ഒരാളെ അറസ്റ്റുചെയ്യേണ്ടതെന്നും കോടതി പറഞ്ഞു.
ജസ്റ്റീസുമാരായ ദാല്‍വീര്‍ ഭണ്ഡാരി, കെ.എസ്. രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഒരു മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഈ നിര്‍ദേശം നല്‍കിയത്.












Click it and Unblock the Notifications