കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

19കാരിയെ 10കുട്ടികള്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തി

  • By Lakshmi
Google Oneindia Malayalam News

സില്‍ച്ചാര്‍: വിദ്യാര്‍ഥികള്‍ ചേര്‍ന്ന് മിസോറം സ്വദേശിയായ കൗമാരക്കാരിയെ മാനഭംഗപ്പെടുത്തിയതായി പരാതി.

പത്താം ക്ലാസിലും, പന്ത്രണ്ടാം ക്ലാസിലും പഠിക്കുന്ന പത്ത് ആണ്‍കുട്ടികള്‍ ചേര്‍ന്നാണ് കുറ്റകൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഇവരില്‍ മൂന്നുപേര്‍ പൊലീസുകാരുടെ മക്കളാണ്.

മനുഷ്യക്കടത്തുവഴിയാണ് പെണ്‍കുട്ടി ഇവരുടെ കയ്യില്‍വന്നു പെട്ടതെന്നാണ് സൂചന. വ്യാഴാഴ്ച അസം നഹഗരത്തിലാണ് സംഭവം നടന്നത്. ദില്ലിയില്‍ മിസോറംകാരിയെ മാനഭംഗപ്പെടുത്തിയ സംഭവത്തിലെ രണ്ടുപേരെ അറസ്റ്റുചെയ്തതിന് പിന്നാലെയാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. പത്തൊന്‍പതുകാരിയെ മിസോറമില്‍ നിന്നുതന്നെയുള്ള ഒരു സ്ത്രീയാണത്രേ പത്തു കുട്ടികളുള്ള സംഘത്തിന് എത്തിച്ചുകൊടുത്തത്.

ഇവര്‍ ചേര്‍ന്ന് വ്യാഴാഴ്ച രാത്രി പെണ്‍കുട്ടിയുടെ ഒരു സുഹൃത്തിന്റെ വാടകവീട്ടില്‍ കൊണ്ടുപോയാണ് മാനഭംഗത്തിനിരയാക്കിയത്.

വെള്ളിയാഴ്ച രാത്രിയോടെ കുട്ടികള്‍ ഈ വീട് വിട്ടുപോയി. തുടര്‍ന്ന് പെണ്‍കുട്ടി മിസോറം ഹൗസ് ലെയ്‌സണ്‍ ഓഫീസറെ വിവരമറിയിക്കുകയായിരുന്നു. ഈ ഉദ്യോഗസ്ഥനാണ് പൊലീസില്‍ പരാതി നല്‍കിയത്. പരാതിയെത്തുടര്‍ന്ന് ശനിയാഴ്ച പൊലീസ് നടത്തിയ തിരച്ചിലിലാണ് എട്ടുപേര്‍ പിടിയിലായത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X