Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍ഡോസള്‍ഫാന്‍: തീരുമാനം പ്രധാനമന്ത്രിയുടേത്

KV Thomas
കൊച്ചി: എന്‍ഡോസള്‍ഫാന്‍ പഠനസംഘത്തിന്റെ അധ്യക്ഷനായി സി.ഡി. മായിയ്ക്ക് ചുമതല നല്‍കുന്ന കാര്യം പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര മന്ത്രി കെ.വി. തോമസ്.

എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്ന കാര്യത്തിലും വിഷയം പ്രധാനമന്ത്രിയുടെ പരിഗണനയിലാണെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.ഓര്‍ഗാനിക് ഫാമിങ്ങാണ് വേണ്ടതെന്നാണ് തന്റെ അഭിപ്രായമെന്നും തോമസ് വ്യക്തമാക്കിയിട്ടുണ്ട്.

എന്‍ഡോസള്‍ഫാന്‍ ജനങ്ങളിലുണ്ടാക്കുന്ന ദുരിതം പഠിക്കാനായി കേന്ദ്രകൃഷി മന്ത്രാലയം നിയോഗിച്ച സമിതിയുടെ അധ്യക്ഷനായി നേരത്തെ എന്‍ഡോസള്‍ഫാന്‍ അനുകൂലമായി നിലപാടെടുത്ത അഗ്രികള്‍ച്ചറള്‍ സയന്റിസ്റ്റ്‌സ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (എ.എസ്.ആര്‍.ബി) ചെയര്‍മാന്‍ സി.ഡി. മായിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു.

ഇക്കാര്യം വിവാദമായതോടെ അധ്യക്ഷപദവി സ്വീകരിക്കണോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും തിരക്കുകള്‍ മൂലമാണിതെന്നും മായി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+